ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി നോവവാക്‌സ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി വാക്‌സിന്‍ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി നോവവാക്‌സ്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്കാണ് അപേക്ഷ നല്‍കിയത്.

ഇന്ത്യ കൂടാതെ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് രാജ്യങ്ങളിലും സമാന അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ലോകാരോഗ്യ സംഘടനയുടെ ആഗോള കോവിഡ് പ്രതിരോധ വാക്‌സിന്‍ കാമ്പയിനിന്റെ ഭാഗമാകാനാണ് കമ്പനിയുടെ ശ്രമം.

ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് കമ്പനി വാക്‌സിന്‍ നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതുമെല്ലാം. നോവവാക്‌സിന് കോവിഷീല്‍ഡിനെക്കാള്‍ വില കൂടുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസമാണ് മറ്റൊരു അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര അനുമതി തേടി അപേക്ഷ നല്‍കിയത്.

Tags:    
News Summary - novavax applies for emergency use approval in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.