തിരുവനന്തപുരം: സാമ്പിളുകളുടെ ജനിതക ശ്രേണീകരണം (ജീനോം സ്വീക്വൻസിങ്) പോസിറ്റിവാകുന്നതുവരെ കാക്കാതെ ഉൗർജിത പ്രതിരോധത്തിലേക്ക് കടക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.
കോവിഡിെൻറ ഡെൽറ്റ ഉൾപ്പെടെ നാലോളം വകഭേദങ്ങൾക്കെതിരെ ലോകം സ്വീകരിച്ച മാർഗങ്ങൾ തന്നെയാവും ഒമിക്രോണിനെതിരെയും കൈക്കൊള്ളാൻ കഴിയുക. അതിനാൽ പ്രതിരോധപ്രവർത്തനങ്ങളും മുൻകരുതലും വൈകിക്കുന്നതിൽ അർഥമില്ലെന്നാണ് വിലയിരുത്തൽ. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം, വാക്സിനേഷൻ എന്നിവയിൽ വിട്ടുവീഴ്ചവേണ്ടെന്നാണ് വിദഗ്ധാഭിപ്രായം.
കോവിഡ് വിദഗ്ധസമിതിയും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേരുന്ന യോഗവും മുൻകരുതലുകളുടെ കാര്യത്തിൽ ശക്തമായ നടപടികളിലേക്ക് കടക്കുമെന്നാണ് അറിയുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ്, രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി അടക്കം മൂന്നിടത്ത് ജനിതക ശ്രേണീകരണം നടന്നുവരുന്നുണ്ടെങ്കിലും പൂർണതോതിലുള്ള വിശകലനമല്ല.
കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ജീനോം സ്വീക്വൻസിങ് ഇപ്പോൾ പൂർണതോതിൽ വിശകലനം ചെയ്യുന്നത് ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജീനോമിക്സ് ആൻഡ് ഇൻറഗ്രേറ്റിവ് ബയോളജി (െഎ.ജി.െഎ.ബി) യിലാണ്. നിലവിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകളിൽ ഒമിക്രോൺ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് െഎ.ജി.െഎ.ബിയിലെ സീനിയർ സയൻറിസ്റ്റ് ഡോ. വിനോദ് സ്കറിയ 'മാധ്യമ'ത്തോട് പറഞ്ഞു. മറ്റ് പല രാജ്യങ്ങളിലും പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വരും ആഴ്ചകളിൽ സ്ഥിരീകരണം പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ കോവിഡ് കേസുകൾ മുൻ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരുന്ന സ്ഥിതിയാണ്. വ്യാപനശേഷി കൂടിയ ഒമിക്രോൺ എത്താനിടയായാൽ കേസുകൾ പെട്ടെന്ന് കൂടുമെന്നതാണ് പ്രധാന ആശങ്ക. പുതിയ വകഭേദം വാക്സിനേഷനെ മറികടക്കുമോ എന്നതും പ്രശ്നമാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ ജിനോമിക് വിദഗ്ധരുമായും ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.