ഒരു ഡോസിന് 995 രൂപ; സ്പുട്‌നിക് വാക്‌സിന്‍ ഒരു ഡോസിന്റെ വില നിശ്ചയിച്ചു

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എത്തിച്ച സ്പുട്‌നിക്-5 വാക്‌സിന്റെ വില നിശ്ചയിച്ചു. ഒരു ഡോസിന് 995 രൂപയാണ് വില. വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്യുന്ന റെഡ്ഡീസ് ലാബോറട്ടറീസ് ആണ് ഇക്കാര്യം അറയിച്ചത്.

ഹൈദരാബാദിലെ റെഡ്ഡീസ് ലാബോറട്ടറീസിനാണ് വാക്‌സിന്റെ ഇന്ത്യയിലെ വിതരണ ചുമതല. ഇന്ന് ആദ്യ കുത്തിവെപ്പ് ഹൈദരാബാദില്‍ നല്‍കിയെന്നും ഉടന്‍ വിതരണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

റഷ്യന്‍ നിര്‍മിത വാക്‌സിന്റെ 1,50,000 ഡോസിന്റെ ആദ്യ ബാച്ച് മേയ് 1നാണ് ഇന്ത്യയിലെത്തിയത്. രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തുന്നതിനിടെയാണ് ഇന്ത്യ സ്പുട്‌നിക് വാക്‌സിന് അംഗീകാരം നല്‍കിയത്.

Tags:    
News Summary - Sputnik V Covid 19 vaccine in India at around Rs 995 per dose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.