തൃശൂർ: 25 ശതമാനം പേരും ശരിയായ രീതിയല്ലല്ല മാസ്ക് ധരിക്കുന്നതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കാമ്പയിൻ എഗൈൻസ്റ്റ് സ്യൂഡോ സയൻസ് യൂസിങ് ലോ ആൻഡ് എത്തിക്സ് (കാപ്സ്യൂൾ) സമിതി നടത്തിയ പഠനം. പതിനൊന്നു കേന്ദ്രങ്ങളിലായി 1017 പേരെ നിരീക്ഷിച്ചാണ് സംഘം പഠനം നടത്തിയത്.ജനുവരി രണ്ട് മുതൽ നാലു വരെ പതിവായി ആളുകൾ വന്നുപോകുന്ന തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമുള്ള പൊതു ഇടങ്ങളെ തെരഞ്ഞെടുത്തായിരുന്നു പഠനം നടത്തിയത്.
എത്രപേർ കൃത്യമായി മാസ്‌ക് ധരിക്കുന്നു? എത്രപേർ തെറ്റായ വിധം മാസ്ക് ധരിക്കുന്നു? എത്രപേർ മാസ്‌ക് ധരിക്കുന്നില്ല? സ്ത്രീപുരുഷ വ്യത്യാസം എത്ര? എന്നീ കാര്യങ്ങളാണ് പഠനവിധേയമാക്കിയത്. സ്ത്രീപുരുഷ ഭേദമന്യേ പരിഗണിച്ചാൽ ശരിയായ മാസ്‌ക് ഉപയോഗം 75.3 ശതമാനം മാത്രമാണ്. അതായത്, പൊതു ഇടങ്ങളിൽ വ്യാപാരിക്കുന്നവരിൽ നാലിൽ ഒരാൾ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നില്ലെന്ന് ഇതിൽ നിന്ന് വ്യക്തം.
പഠനം നടത്തിയവരിൽ 2.5 ശതമാനം മാസ്‌ക് ഉപയോഗിക്കുന്നില്ലെന്ന് പഠനം വെളിപ്പെടുത്തുന്നു. ഉപയോഗിക്കുന്നവരിലാകട്ടെ, 30 ശതമാനം പുരുഷന്മാരും 11 ശതമാനംസ്ത്രീകളും തെറ്റായ രീതിയിലാണ് ഉപയോഗിക്കുന്നത്. അവർ തങ്ങളുടെ മൂക്കും വായയും ഒപ്പം മറയ്ക്കും വിധമല്ല ധരിക്കുന്നത്.മാസ്‌ക് രോഗവ്യാപനം കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ കാണിക്കുന്നുണ്ട്. പഠനത്തിൽ കണ്ടെത്തിയ വസ്തുതകൾ പരിഗണിച്ചാൽ വ്യക്തിഗത പ്രതിരോധ മാർഗങ്ങളിൽ ഉദാസീനത വരുന്നുവെന്നതിെൻറ തെളിവാണെന്ന് സമിതി അംഗങ്ങൾ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.