തിരുവനന്തപുരം: 15 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികൾക്ക് വാക്സിൻ വിതരണം ആരംഭിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിലെ 12 ലക്ഷത്തോളം പേർ അടക്കം 15.4 ലക്ഷം കുട്ടികൾക്ക് വാക്സിന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക് വിദ്യാർഥികളും ഇതിൽ ഉൾപ്പെടുന്നു. വാക്സിൻ എടുത്ത കുട്ടികളുടെ കണക്ക് എല്ലാ ദിവസവും വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കും. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. വാക്സിനേഷന് ആക്ഷന്‍ പ്ലാന്‍ രൂപവത്കരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക വാക്സിൻ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്സിനേഷന് കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേതിന് നീല നിറവും. എല്ലാ വാക്സിനേഷന് കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും.
ലഭ്യതയനുസരിച്ച് എത്രയും വേഗം കുട്ടികളുടെ വാക്സിനേഷന് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കുട്ടികൾക്ക് കോവാക്സിനാണ് നൽകുന്നത്. 65,000ത്തോളം ഡോസ് കോവാക്സിന് സംസ്ഥാനത്ത് ലഭ്യമാണ്. അഞ്ചുലക്ഷത്തോളം ഡോസ് കോവാക്സിന് എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതോടെ എല്ലാ കേന്ദ്രങ്ങളും പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ സഹകരണം ഉറപ്പ് നല്‍കിയിട്ടുണ്ട്.
രാത്രി നിയന്ത്രണം തീർന്നു; തുടര്‍ തീരുമാനം അടുത്ത യോഗത്തില്‍
തിരുവനന്തപുരം: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നാലു ദിവസത്തെ രാത്രികാല നിയന്ത്രണം അവസാനിച്ചു. ഒമിക്രോണ്‍ പ്രതിരോധത്തിനായി നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്ന കാര്യം അടുത്ത അവലോകനയോഗത്തില്‍ തീരുമാനിക്കും. ഈ ആഴ്ച തന്നെ അവലോകനയോഗം ചേരും.ഒമിക്രോണ്‍ മാരകശേഷിയുള്ള വൈറസ് അല്ലെന്നും ജനങ്ങളുടെ സാമ്പത്തികസ്ഥിതി തകര്‍ക്കുന്ന നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തേണ്ടതില്ലെന്നുമാണ് വിദഗ്ധ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.