ഇൻഡോർ: കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ആൻറി വൈറൽ മരുന്നായ റെംഡിസിവിർ ഇഞ്ചെക്ഷൻ കരിഞ്ചന്തയിൽ വിറ്റ മൂന്നു പേർ മധ്യപ്രദേശിൽ അറസ്റ്റിലായി. ഒരു മെഡിക്കൽ ഷോപ് ഉടമ അടക്കമാണ് അറസ്റ്റിലായത്.
രണ്ട് ബ്രാൻഡുകളിലുള്ള മരുന്നുകളാണ് പെടിച്ചെടുത്തത്. ഒരു ഇൻജക്ഷൻ 20,000 രൂപക്കാണ് ഇവർ വിൽപന നടത്തിയത്.
കോവിഡ് രോഗികളിൽ അനിയന്ത്രിത ഉപയോഗം വിലക്കിയിട്ടുള്ള മരുന്നാണ് റെംഡിസിവിർ. കോവിഡ് രോഗികളിൽ ഇപ്പോഴും പരീക്ഷണ മരുന്നായ റെംഡിസിവിർ ലക്ഷണമില്ലാത്ത രോഗികൾക്കും വീടുകളിൽ കഴിയുന്ന രോഗികൾക്കും നൽകരുതെന്ന് നിർദേശമുണ്ട്.
നേരത്തെ, കോവിഡ് വ്യാപനം രൂക്ഷമായതോടെ റെംഡിസിവിറിൻെറ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.