ലണ്ടന്‍: ഡെന്‍മാര്‍ക്കില്‍നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ബ്രിട്ടന്‍. ഡെന്‍മാര്‍ക്കിലെ മിങ്ക് (ഒരിനം നീര്‍നായ) ഫാമുകളില്‍ ജനിതക വ്യതിയാനം സംഭിച്ച കൊറോണ വൈറസിനെ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ബ്രിട്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്‌റ്റേറ്റ് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ 14 ദിവസത്തിനിടെ ഡെന്‍മാര്‍ക്കിലായിരുന്ന എല്ലാ ബ്രിട്ടീഷ് ഇതര പൗരന്‍മാരെയും അതിര്‍ത്തികളില്‍ തടയും. ഡെന്‍മാര്‍ക്കില്‍നിന്ന് മടങ്ങിയെത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ വീടുകളില്‍തന്നെ രണ്ടാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് ഗതാഗത സെക്രട്ടറി വ്യക്തമാക്കിയത്.
നീര്‍നായകളിലൂടെ മനുഷ്യരിലേക്കുള്ള വൈറസിന്റെ പരിവര്‍ത്തനം ആന്റിബോഡി ഉല്‍പാദനം ദുര്‍ബലമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് കോവിഡ് വാക്‌സിന്റെ ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധര്‍ കരുതുന്നു. ഇതേതുടര്‍ന്ന് ഡെന്‍മാര്‍ക്കിലുടനീളം ദശലക്ഷക്കണക്കിന് നീര്‍നായകളെ കൊന്നൊടുക്കാന്‍ തീരുമാനിക്കുകയും രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ പൂട്ടിയിടുകയും ചെയ്തിരിക്കുകയാണ്.
വടക്കന്‍ ഡെന്‍മാര്‍ക്കില്‍ ഇത്തരത്തില്‍ ഇതുവരെ 214 പേര്‍ക്ക് ഇത്തരത്തില്‍ വൈറസ് ബാധയേറ്റു. ഈ സാഹചര്യം ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.