മാനന്തവാടി: നഗരത്തിൽ ഒരു മാനദണ്ഡവും പാലിക്കാതെ പ്രവർത്തിക്കുന്ന സ്കാനിങ് സെന്ററുകൾക്കെതിരെ നടപടി എടുക്കാൻ മടിച്ച് ആരോഗ്യവകുപ്പ്. പൊലീസ് നടത്തിയ പരിശോധനയിൽ സ്കാനിങ് ലൈസൻസ് ഹാജരാക്കാൻ സ്ഥാപന അധികൃതർക്ക് കഴിഞ്ഞില്ലെന്നാണ് സൂചന.
ഇതേ തുടർന്നാണ് അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ല മെഡിക്കൽ ഓഫിസർക്ക് കത്ത് നൽകിയത്. കത്ത് നൽകി രണ്ടാഴ്ച പിന്നിട്ടെങ്കിലും ആരോഗ്യവകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതേസമയം, കൽപറ്റയിലെ സ്കാനിങ് കേന്ദ്രം അധികൃതർ പൂട്ടിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.