മലപ്പുറം: ജില്ലയിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ വൈറൽ പനി ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധന. 17,389 കേസുകളാണ് ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി വർധന രേഖപ്പെടുത്തിയത്. 2022ൽ ഈ മൂന്ന് മാസങ്ങളായി വൈറൽ പനി വിഭാഗത്തിൽ മാത്രം ആകെ 67,347 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒ.പി വിഭാഗത്തിൽ 65,057യും ഐ.പി വിഭാഗത്തിൽ 290 കേസുകളുമായിരുന്നു. എന്നാൽ, 2023ൽ ഫെബ്രുവരി മുതൽ ഏപ്രിൽ 17 വരെയുള്ള ജില്ല ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 84,736 കേസുകൾ വൈറൽ പനി റിപ്പോർട്ട് ചെയ്തുകഴിഞ്ഞു.
ഈ രണ്ടു വർഷങ്ങളിലെ ഓരോ മാസത്തെ കണക്ക് പരിശോധിക്കുമ്പോഴും 2023ൽ ഇതുവരെ കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022ൽ ഫെബ്രുവരിയിൽ ഒ.പിയിൽ 28,007, ഐ.പിയിൽ 93 കേസും മാർച്ചിൽ ഒ.പിയിൽ 21,274, ഐ.പിയിൽ 110, ഏപ്രിലിൽ ഒ.പിയിൽ 17,776, ഐ.പിയിൽ 87 കേസുമാണ് റിപ്പോർട്ട് ചെയ്തത്. 2023ൽ ഫെബ്രുവരിയിൽ ഒ.പിയിൽ 30,895 ഐ.പിയിൽ 236, മാർച്ചിൽ 32,636, ഐ.പിയിൽ 314, ഏപ്രിൽ 17 വരെ 20,527 വരെയും രേഖപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ പൂർത്തിയാകുന്നതോടെ ജില്ലയിൽ വൈറൽ പനി ഉയരാൻ സാധ്യതയുണ്ട്. എന്നാൽ, ഈ രണ്ടു വർഷങ്ങളിലും മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
2022, 23 വർഷങ്ങളിൽ ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ വയറിളക്ക രോഗങ്ങൾക്ക് അൽപം കുറവുണ്ട്. 2022നേക്കാൾ വയറിക്കളത്തിൽ 344 കേസുകൾ കുറവായിട്ടാണ് ഇത്തവണ റിപ്പോർട്ട് ചെയ്തത്. 2022ൽ മൂന്നു മാസത്തിനിടെ ആകെ 16,042 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒ.പിയിൽ 15,875ഉം ഐ.പിയിൽ 167 കേസുകളുമുണ്ട്. 23ൽ ആകെ 15,698 കേസുകളാണ് ആകെ രേഖപ്പെടുത്തിയത്. ഇതിൽ ഒ.പിയിൽ 15,501ഉം ഐ.പിയിൽ 197 കേസുമാണ്. മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2022ൽ ഫെബ്രുവരിയിൽ ഒ.പിയിൽ 4,936ഉം ഐ.പിയിൽ 65ഉം മാർച്ചിൽ ഒ.പിയിൽ 5,606ഉം ഐ.പിയിൽ 57ഉം ഏപ്രിലിൽ ഒ.പിയിൽ 5,331ഉം ഐ.പിയിൽ 45 കേസുമാണ് രേഖപ്പെടുത്തിയത്. 2023ൽ ഫെബ്രുവരിയിൽ ഒ.പിയിൽ 6,523ഉം ഐ.പിയിൽ 33ഉം മാർച്ചിൽ ഒ.പിയിൽ 6,273ഉം ഐ.പിയിൽ 126ഉം ഏപ്രിൽ 17വരെ ഒ.പിയിൽ 2,705ഉം ഐ.പിയിൽ 38ഉം കേസുകളാണുള്ളത്. ഏപ്രിൽ മാസം പൂർത്തിയാകുന്നതോടെ കേസിൽ അൽപം ഉയർച്ചയുണ്ടാകാൻ സാധ്യതയുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2023ൽ ഡെങ്കിപ്പനി കൂടുതലാണ്. 2022ൽ മൂന്നുമാസത്തെ കണക്ക് പ്രകാരം 15 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഫെബ്രുവരിയിൽ എട്ട്, മാർച്ചിൽ ആറ്, ഏപ്രിലിൽ ഒന്ന്. ഈ വർഷം 42 കേസുകൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 24, മാർച്ച് 11, ഏപ്രിൽ 17 വരെ 13 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ഡെങ്കി മൂലം ഒരു മരണവും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2023ൽ മഞ്ഞപ്പിത്തം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ് മൂന്നു മാസത്തിനിടെ റിപ്പോർട്ട് ചെയ്തത്. 2022ൽ ആറ് കേസുകളുണ്ടായിരുന്നത്, 23ൽ 40 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
34 കേസുകൾ അധികമായി റിപ്പോർട്ട് ചെയ്തു. 2022ൽ ഫെബ്രുവരി ഒന്ന്, ഏപ്രിൽ അഞ്ചുമായിരുന്നു. മാർച്ചിൽ കേസുകളുടെ എണ്ണം പൂജ്യമായിരുന്നു.
2023ൽ ഫെബ്രുവരി 14, മാർച്ച് 13, ഏപ്രിൽ 17 ഇതുവരെ 13 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.