മാനന്തവാടി: വയനാട് മെഡിക്കൽ കോളജ് ആശുപത്രി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നു. ഇതിന്റെ ഭാഗമായുള്ള ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് (യു.എച്ച്.ഐ.ഡി) വിതരണം തിങ്കളാഴ്ച തുടങ്ങും. യു.എച്ച്.ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ഓണ്‍ലൈനായി സൂക്ഷിക്കും. കാര്‍ഡിലെ ബാര്‍കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ ഡോക്ടര്‍ക്ക് എളുപ്പത്തില്‍ ഈ വിവരങ്ങള്‍ ലഭ്യമാകുമെന്നതിനാല്‍ തുടര്‍ചികിത്സ തീരുമാനിക്കുന്നത് എളുപ്പമാകും.
അസുഖത്തിന്റെയും മരുന്നിന്റെയും വിവരങ്ങള്‍, മറ്റു പരിശോധന ഫലങ്ങള്‍ എന്നിവ ഓണ്‍ലൈനായി സൂക്ഷിക്കുന്നതു മൂലം രോഗിക്ക് ഇത്തരം വിവരങ്ങള്‍ അടങ്ങിയ പേപ്പറുകള്‍ കൊണ്ടുപോകാതെ തന്നെ കേരളത്തില്‍ ഇ-ഹെല്‍ത്ത് നടപ്പാക്കിയ എല്ലാ ആശുപത്രികളിലും എളുപ്പത്തില്‍ ചികിത്സ തേടാന്‍ കഴിയും. രോഗിയുടെ ഏറ്റവും അടുത്തുള്ള ഇ-ഹെല്‍ത്ത് സംവിധാനമൊരുക്കിയ ആശുപത്രിയിലെത്തിയാല്‍ മെഡിക്കല്‍ കോളജ് മുതല്‍ കേരളത്തിലെ മറ്റ് എല്ലാ ആശുപത്രികളിലെയും ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്താന്‍ കഴിയും.
ആശുപത്രിയില്‍ വരി നില്‍ക്കാതെ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. ആശുപത്രികളിലെ തിരക്കും ഇതുവഴി കുറയുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇ-ഹെല്‍ത്ത് കാര്‍ഡ് ഉപയോഗിച്ച് ആശുപത്രികളിലെ വിവിധ പരിശോധനകള്‍, സ്കാനിങ് തുടങ്ങിയവക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം.
ടെസ്റ്റ് റിപ്പോർട്ടുകൾ തയാറായി കഴിഞ്ഞാൽ രോഗിയുടെ മൊബൈലിൽ മെസേജ് വരുന്ന സംവിധാനം ഇതിന്റെ മറ്റൊരു സവിശേഷതയാണ്.
രോഗികളുടെ മുന്‍കാല രോഗം, കുടുംബത്തിലെ പാരമ്പര്യ അസുഖം, താമസസ്ഥലത്തെ കുടിവെള്ളം, മാലിന്യം തുടങ്ങിയ വിശദാംശങ്ങള്‍ ശേഖരിക്കുന്നത് മൂലം പൊതുജനാരോഗ്യ രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയും. ആധാര്‍ അടിസ്ഥാനമാക്കിയാണ് യു.എച്ച്.ഐ.ഡി കാര്‍ഡ് നല്‍കുന്നത്.യു.എച്ച്.ഐ.ഡി കാർഡ് ലഭിക്കുന്നതിനായി ആധാറിന്റെ ഒറിജിനലും ലിങ്ക് ചെയ്ത മൊബൈലും കൈയിൽ കരുതേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.