കുട്ടികളിൽ ഗുരുതര കരൾവീക്കം വർധിക്കുന്നു

ജനീവ: കുട്ടികളിൽ ഗുരുതര കരൾ വീക്കം വർധിക്കുന്നതായി ലോകാരോഗ്യ സംഘടന. 33 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ 920 ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മെയിൽ രോഗബാധിതരുടെ എണ്ണം 270 ആയിരുന്നു. മെയ്യിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വർധനവാണ് രേഖപ്പെടുത്തതിയിരിക്കുന്നത്.

കേസിൽ പകുതിയും യൂറോപ്യൻ രാജ്യങ്ങളിലാണെന്നും യു.കെയിൽ നിന്ന് 267 കേസുകൾ റിപ്പോർട്ട് ചെയ്തതായും ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടുന്നു. രോഗം ബാധിച്ചവരിൽ പകുതിയും ആൺകുട്ടികളാണ്. അതിൽ തന്നെ ഭൂരിഭാഗവും ആറ് വയസിനു താഴെയുള്ളവരാണ്. 45 കുട്ടികൾക്ക് രോഗബാധമൂലം കരർ മാറ്റിവെക്കേണ്ടി വന്നു. 18 പേർ മരിക്കുകയും ചെയ്തു. മരിച്ചവരിൽ ഭൂരിാഗവും അമേരിക്കൽ മേഖലയിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ട് പറയുന്നു.

കുട്ടികളിൽ കരൾ വീക്കം രൂക്ഷമായി വർധിക്കുന്ന സാഹചര്യത്തെ കുറിച്ച് ആരോഗ്യ പ്രവർത്തകർ പഠന വിധേയമാക്കുന്നുണ്ട്. രോഗവ്യാപനം ഏപ്രിലിൽ ബ്രട്ടനിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് 12 ഓളം രാജ്യങ്ങളിലേക്ക് വ്യാപിച്ചു.

കുട്ടികളിൽ സാധാരണയായി ബാധിക്കാറുള്ള അഡിനോവൈറസ് ബാധയാകാം കരൾ വീക്കത്തിലേക്ക് നയിക്കുന്നതെന്ന നിഗമനത്തിലാണ് യു.എസ് ആരോഗ്യ വിഭാഗം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.