ബെയ്ജിങ്: ലോകത്താദ്യമായി കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയത് ചൈനയിലെ വൂഹാൻ പ്രവിശ്യയിലെ മത്സ്യക്കച്ചവടക്കാരിയിൽ തന്നെയെന്ന് ശാസ്ത്രജ്ഞർ. ജേണൽ സയൻസിലാണ് പുതിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. വൂഹാനിലെ 41കാരനായ അക്കൗണ്ടൻറിനാണ് ആദ്യമായി കോവിഡ് കണ്ടെത്തിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ദന്ത ചികിത്സക്കായി ആശുപത്രിയിൽ ചെന്നപ്പോഴാണ് ഡിസംബർ 16ന് ഇദ്ദേഹത്തിൽ രോഗലക്ഷണങ്ങൾ കണ്ടത്. എന്നാൽ അതിനും എട്ടു ദിവസം മുേമ്പ മത്സ്യക്കച്ചവടക്കാരിയിൽ രോഗലക്ഷണങ്ങൾ കണ്ടിരുന്നു. ഇവരിൽ നിന്ന് മറ്റുള്ളവരിലേക്കും രോഗം പടർന്നു. വൂഹാനിൽ നിന്ന് 30 കി.മീ അകലെയാണ് അക്കൗണ്ടൻറ് താമസിച്ചിരുന്നത്.
സമൂഹ വ്യാപനത്തിലൂടെയാണ് ഇദ്ദേഹത്തിനു രോഗം പകർന്നത്.
വൂഹാനിലെ വൈറോളജി ലാബ് ആണ് വൈറസിെൻറ പ്രഭവകേന്ദ്രമെന്ന് ആരോപണമുയർന്നിരുന്നു. ലോകത്ത് കോവിഡിെൻറ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രസംഘം. ശാസ്ത്രജ്ഞനായ മൈക്കൽ വൊറോബിയാണ് അന്വേഷണസംഘത്തിെൻറ തലവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.