കോവിഡ്​ വൈറസിനെ പുരുഷന്മാരേക്കാൾ തുരത്തുന്നത്​ സ്​ത്രീ ശരീരം; വ്യത്യസ്​ത ചികിത്സ വേണ്ടി വരുമോ..?


െകാറോണ വൈറസ്​ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അതിനെ നശിപ്പിക്കാനുള്ള ശേഷി പരുഷന്മാർക്കാണോ സ​്​ത്രീകൾക്കാണോ കൂടുതൽ? സ്​ത്രീ ശരീരമാണ്​ കോവിഡ്​ വൈറസിനെ പെ​ട്ടെന്ന്​ തോൽപിക്കുന്നതെന്നാണ്​ അമേരിക്കയിലെ യാലെ യൂണിവേഴ്​സിറ്റി പ്രഫസറായ അകീകോ ഇവാസാക്കിയുടെ നേതൃത്വത്തിൽ നടത്തിയ പഠനം പറയുന്നത്​.


യാലെ ന്യൂ ഹെവൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ നിന്ന്​ ​രക്​തവും സ്രവവും പരിശോധിച്ചാണ്​ പ്രതിരോധശേഷി ഗ​േവഷകൻ കൂടിയായ ഇവാസാക്കി വിവരങ്ങൾ കണ്ടെത്തിയത്​. 'നേച്ച്വർ' ജേർണലിൽ കണ്ടെത്തലുകൾ പ്രസിന്ധീകരിക്കുകയും ചെയ്​തിട്ടുണ്ട്​.


പുരുഷ ശരീരത്തിലും സ്​ത്രീ ശരീരത്തിലും വ്യത്യസ്​ഥ പ്രതിരോധ പ്രവർത്തനങ്ങളാണ്​ സംഭവിക്കുന്നത്​. സ്​ത്രീ ശരീരം വൈറസിനോട്​ പെ​ട്ടെന്ന്​ യുദ്ധം ചെയ്യുന്നു. പുരുഷ ശരീരം അങ്ങനെയല്ല. വൈറസിനു മുന്നിൽ പുരുഷ ശരീരത്തിൻെറ ശേഷിക്കുറവാണ്​ ഇത്​ കാണിക്കുന്നത്​.

ടി ലിംഫോസൈറ്റ്​ അഥവാ ടി സെല്ലുകൾ എന്നറിയപ്പെടുന്ന വൈറ്റ്​ സെല്ലുകളാണ്​ വൈറസിനെ പെ​ട്ടെന്ന്​ കണ്ടെത്തി വേർതിരിക്കുന്നത്​. കോറോണ വൈറസ്​ ശരീരത്തിൽ പ്രവേശിക്കു​േമ്പാൾ സ്​ത്രീകളിൽ ഇവ കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്നു. പ്രായമേറിയ സ്​ത്രീകളിൽ പോലും ഇത്​ കൂടുതലായി സംഭവിക്കുന്നു​. എന്നാൽ, പുരുഷന്മാരിൽ ഇത്​ വേണ്ടെത്ര ഉൽപാദിപ്പിക്കപ്പെടുന്നില്ല.



സ്​ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്​ത ചികിത്സ ഒരു പക്ഷേ ആവശ്യമായി വരുമെന്നും യാലെ യൂണിവേഴ്​സിറ്റി സംഘം പറയുന്നു.

നേരത്തെ, കോവിഡ്– 19 സ്ത്രീകളെക്കാൾ കൂടുതൽ ബാധിക്കുക പുരുഷൻമാരെയാണെന്ന്​ കണ്ടെത്തിയിരുന്നു.

രോഗം ഗുരുതരമാകാനും മരണം സംഭവിക്കാനും ഇരട്ടി സാധ്യത പുരുഷൻമാർക്കെന്ന് ചൈനയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള പഠനം പുറത്തുവിട്ടിരുന്നു. രോഗത്തിൻെറ ഗുരുതരാവസ്ഥയ്ക്ക് ലൈംഗികഹോർമോണുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ടാകാമെന്ന് ന്യുയോർക്കിലെയും കാലിഫോർണിയയിലെയും ശാസ്ത്രജ്ഞരും പറഞ്ഞിരുന്നു.



എന്നാൽ, ഇന്ത്യയിൽ രോഗബാധമൂലം​ മരിക്കുന്നത്​ പുരുഷന്മാരേക്കാൾ കൂടുതൽ സ്​ത്രീകളിലാണ്​. കോവിഡ്​ രൂക്ഷമായി നാശം വിതക്കുന്ന അമേരിക്കയിലും ഇറ്റലിയിലും ബ്രസീലിലും രോഗം ബാധിച്ച്​ മരിച്ചവരിൽ കൂടുതൽ പുരുഷന്മാരായിരുന്നു​. ലോകത്തിലെ മറ്റു പ്രദേശങ്ങളുമായി തട്ടിച്ചുനോക്കു​േമ്പാൾ തികച്ചും വിപരീതമാണ്​ ഇന്ത്യയിലെ ഫലം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.