representational image

എലിപ്പനി: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

പ​ത്ത​നം​തി​ട്ട: രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് യ​ഥാ​സ​മ​യം ചി​കി​ത്സ തേ​ടി​യി​ല്ലെ​ങ്കി​ല്‍ എ​ലി​പ്പ​നി മ​ര​ണ​കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നും ജാ​ഗ്ര​ത വേ​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പി​ന്റെ മു​ന്ന​റി​യി​പ്പ്. പ​നി, ത​ല​വേ​ദ​ന, ക​ഠി​ന​മാ​യ ക്ഷീ​ണം, പേ​ശി​വേ​ദ​ന തു​ട​ങ്ങി​യ​വ പ്ര​ധാ​ന​ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ക​ഠി​ന​മാ​യ ക്ഷീ​ണം, ന​ടു​വേ​ദ​ന, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​യും എ​ലി​പ്പ​നി​കേ​സു​ക​ളു​ണ്ട്.

വി​ദ​ഗ്ധ നി​ര്‍ദേ​ശ​മി​ല്ലാ​തെ മ​രു​ന്ന് ക​ഴി​ക്ക​രു​ത്. ഡോ​ക്ട​റു​ടെ നി​ര്‍ദ്ദേ​ശാ​നു​സ​ര​ണം മ​രു​ന്ന് ക​ഴി​ക്ക​ണം; രോ​ഗം​കു​റ​യു​ന്നി​ല്ലെ​ങ്കി​ല്‍ വീ​ണ്ടും ഡോ​ക്ട​റെ കാ​ണാം. എ​ലി​യു​ടെ മാ​ത്ര​മ​ല്ല നാ​യ്, പൂ​ച്ച, ക​ന്നു​കാ​ലി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ മൂ​ത്ര​ത്തി​ലൂ​ടെ​യും രോ​ഗം പ​ക​രും. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ ക​ന്നു​കാ​ലി​ക​ളെ കു​ളി​പ്പി​ക്കു​ക, തൊ​ഴു​ത്ത് വൃ​ത്തി​യാ​ക്കു​ക, വാ​ഹ​ന​ങ്ങ​ള്‍ ക​ഴു​കു​ക, കൃ​ഷി​പ്പ​ണി, നി​ർ​മാ​ണ പ്ര​വൃ​ത്തി, വ​യ​ലി​ലും മ​റ്റും കെ​ട്ടി നി​ല്‍ക്കു​ന്ന വെ​ള്ള​ത്തി​ല്‍ മു​ഖം​ക​ഴു​കു​ക, വൃ​ത്തി​യി​ല്ലാ​ത്ത വെ​ള്ളം വാ​യി​ല്‍ കൊ​ള്ളു​ക തു​ട​ങ്ങി​യ​വ രോ​ഗ​കാ​ര​ണാ​മാ​കാം.

വൃ​ത്തി​ഹീ​ന​മാ​യ മ​ണ്ണി​ലും കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ലും ക​ളി​ക്കു​ന്ന​തി​ലൂ​ടെ കു​ട്ടി​ക​ള്‍ക്കും രോ​ഗ​ബാ​ധ ഉ​ണ്ടാ​കാം. തൊ​ഴി​ലു​റ​പ്പ് ജോ​ലി​യി​ലേ​ര്‍പ്പെ​ടു​ന്ന​വ​ര്‍, ശു​ചീ​ക​ര​ണ​ജോ​ലി​ക്കാ​ര്‍, ഹ​രി​ത​ക​ര്‍മ​സേ​ന, ക​ര്‍ഷ​ക​ര്‍. ക്ഷീ​ര​ക​ര്‍ഷ​ക​ര്‍, ചെ​റി​യ​കു​ള​ങ്ങ​ളി​ലും പാ​ട​ങ്ങ​ളി​ലും മീ​ന്‍ പി​ടി​ക്കാ​ന്‍ ഇ​റ​ങ്ങു​ന്ന​വ​ര്‍, കെ​ട്ടി​ടം പ​ണി ചെ​യ്യു​ന്ന​വ​ര്‍, വ​ര്‍ക് ഷോ​പ്പ് ജോ​ലി​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ക്ക് രോ​ഗം പി​ടി​പെ​ടാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ഡോ​ക്സി​സൈ​ക്ലി​ന്‍ ക​ഴി​ക്കാം. മ​ടി​ക്ക​രു​ത്. ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ല്‍ 200 മി​ല്ലി​ഗ്രാം (100 മി​ല്ലി ഗ്രാ​മി​ന്റെ ര​ണ്ടെ​ണ്ണം) ആ​ഹാ​ര ശേ​ഷം ക​ഴി​ക്കാം. ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. പ​ണി​ക്കി​റ​ങ്ങു​ന്ന​തി​ന് 24 മ​ണി​ക്കൂ​ര്‍ മു​മ്പെ​ങ്കി​ലും ഗു​ളി​ക ക​ഴി​ക്കേ​ണ്ട​താ​ണ്. എ​ലി​പ്പ​നി ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള ഹൈ ​റി​സ്‌​ക് ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന​വ​രാ​ണെ​ങ്കി​ല്‍ ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ല്‍ എ​ന്ന ക്ര​മ​ത്തി​ല്‍ ആ​റാ​ഴ്ച വ​രെ തു​ട​ര്‍ച്ച​യാ​യി ഗു​ളി​ക ക​ഴി​ക്ക​ണം. ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ർ നി​ര്‍ദ്ദേ​ശി​ക്കു​ന്ന കാ​ല​യ​ള​വ്​ മ​രു​ന്ന് ക​ഴി​ക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Leptospirosis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.