ട്രംപിന്‍റെ റോൾസ്​ റോയ്​സ്​ ലേലത്തിന്​; പ്രതീക്ഷിക്കുന്നത്​ മൂന്ന്​ കോടി

അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപിന്‍റെ ഉടമസ്​ഥതയിലുണ്ടായിരുന്ന റോൾസ്​ റോയ്​സ്​ വാഹനം ലേലം ചെയ്യുന്നു. 2010 മോഡൽ കറുത്ത റോൾസ്​ റോയ്​സ്​ ഫാന്‍റം ആണ്​ ലേലത്തിന്​വച്ചിരിക്കുന്നത്​. ​െമക്കം ഓക്​ഷൻസ്​ എന്ന ലേല കമ്പനിയുടെ വെബ്​സൈറ്റിൽ വാഹനം പ്രദർശിപ്പിച്ച​ിട്ടുണ്ട്​. ആഡംബര വാഹനത്തിന്‍റെ വിൽപ്പനയ്ക്കായി കണക്കാക്കിയിരിക്കുന്ന വില 300,000 മുതൽ 400,000 (ഏകദേശം 2.2 കോടി - 2.9 കോടി) ഡോളറാണ്​.


റോൾസിന്‍റെ ഏറ്റവും വിലകൂടിയ മോഡലുകളിലൊന്നാണ്​ ഫാന്‍റം. 56,700 മൈൽ (91,249 കിലോമീറ്റർ) വാഹനം ഓടിയിട്ടുണ്ട്​. 2010ൽ റോൾസ്​ നിർമിച്ച 537 വാഹനങ്ങളിൽ ഒന്നാണീ ഫാന്‍റം​. ട്രംപ് അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്‍റാകുന്നതിന് മുമ്പ് തന്നെ വാഹനം വിറ്റിരുന്നു. വാഹനത്തിന്‍റെ ഇപ്പോഴ​ത്തെ ഉടമയാരെന്ന്​​ ലേല കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 6.75 ലിറ്റർ വി -12 എഞ്ചിനാണ് ഫാന്‍റത്തിന്​. 453 എച്ച്പി കരുത്ത്​ ഉത്പാദിപ്പിക്കും.

ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, പവർ സ്റ്റിയറിംഗ്, പവർ ഡിസ്ക് ബ്രേക്കുകൾ, ഏഴ് സ്​പോക്​ അലോയ് വീലുകൾ എന്നിവ വാഹനത്തിനുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.