JS6 എസ് യു വി പുറത്തുവിട്ട് ജാക് മോട്ടോഴ്സ്; മികച്ച പ്രകടനത്തോടൊപ്പം പ്രീമിയം കംഫേർട്ടും

മികച്ച ഡിസൈനും അതിനൊത്ത വിശാലമായ സ്പേസും പ്രകടനവും ന്യാമായ വിലയിൽ നൽകുന്നത് കാരണം ആളുകളുടെ ഇടയിൽ പ്രശംസ നേടുകയാണ് ജാക് മോട്ടോഴ്സ് ജെഎസ്6 എസ് യു വി. മിഡ് സൈസ് എസ് യു വി യായ ഈ വണ്ടി ഫാമിലി ആയി യാത്ര ചെയ്യാനും സാഹസികർക്കും ഒരുപോലെ ചേരുന്നതാണ്. ഏഴ് മുതിർന്ന ആളുകൾക്ക് ഈ വണ്ടിയിൽ യാത്ര ചെയ്യാം. ബോൾഡായുള്ള ഗ്രിലുള്ള, സ്ട്രീം ലൈൻഡ് ഹെഡ് ലൈറ്റുമുള്ള എയറോഡൈനാമിക് സ്റ്റൈലിങ് ആണ് ഈ വണ്ടിയുടേത്. ഇതിനൊപ്പം എത്തുന്ന പ്രത്യേകമായ പിൻഭാഗത്തെ ലൈറ്റും വണ്ടിക്ക് ഒരു സ്പോർട്ടി ലുക്ക് നൽകുന്നുണ്ട്.

മൂന്ന് റോയുള്ള ഈ എസ് യു വി ഒരുപാട് സ്പേസ് നൽകുന്നുണ്ട്. വളരെ ആഡംബരമായ ലെതർ സീറ്റുകളുള്ള ഈ വണ്ടിയിൽ പനോരമിക് സൺറൂഫുമുണ്ട്. 24.6 ഇഞ്ചിന്‍റെ ഇൻഫോറ്റേൻമൻറ്റ് സ്ക്രീൻ,(മുമ്പിലുള്ള സ്കീൻ) റോട്ടറി ഗിയർ ഷിഫ്റ്റർ, പുഷ് ബട്ടൺ സ്റ്റാർട്ടും അഡ്വാൻസ്ഡ് ആയുള്ള ഡ്രൈവർ അസിസ്റ്റ് ഫീച്ചറുകൾ, എന്നിവയെല്ലാം ജാക് എസ് യു വിയുടെ പ്രത്യേകതയാണ്.

ഇനി വണ്ടിയുടെ ഇന്റേണൽ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 181 ഹോഴ്സ് പവറും 280 എൻ എം ടോർക്വുവും നൽകുന്ന ജെഎസ്6ന് 1.5ലിറ്ററിന്‍റെ ടർബോ എൻജിനാണുള്ളത്. ഇത് സിറ്റി ഡ്രൈവിങ്ങിനും അത് പോലെ ഓഫ്റോഡ് ഡ്രൈവിങ്ങിനും ഒരുപോലെ അനുയോജ്യമായതാണ്. കരുത്തുള്ള സ്റ്റീൽ ബോഡി, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, മുൻഭാഗം തകരുമ്പോൾ നൽകുന്ന മുന്നറിയിപ്പ്, ആറ് എയർബാഗ് എന്നിവയെല്ലാം എസ് യു വി സേഫ്റ്റിക്ക് ഒരുപാട് മുൻഗണന നൽകുന്നതിനെ സൂചിപ്പിക്കുന്നുണ്ട്.

'മന്നായി മൊബിലിറ്റി' (MANNAI MOBILITY) ലൈനപ്പിന്‍റെ ഭാഗമായി മികച്ച സർവീസും സപ്പോർട്ടും വാങ്ങിയവർക്ക് ജെഎസ്6 നൽകുന്നുണ്ട്. ഇതിൽ ആറ് വർഷം അൺലിമിറ്റഡ് മൈലേജ് വാരണ്ടിയും ഉൾപ്പെടും. നിലവിൽ 'മന്നായി മൊബിലിറ്റി' (MANNAI MOBILITY) ജെഎസ്6ന് 0% ഡൗൺ പെയ്മെന്‍റും മൂന്ന് മാസത്തെ പെയ്മെന്‍റ്  അവധിയും വാഗ്ദാനം ചെയ്യുന്നുണ്ട്. വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ആകർഷകരമായ ഓഫറാണ് ഇത് മുന്നോട്ട് വെക്കുന്നത്.

Book For Test Drive: https://www.jacqatar.com/request-test-drive

For Enquiry: https://www.jacqatar.com/contact/# 

Tags:    
News Summary - jac launces js6 suv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.