ഇലക്ട്രിക് മൊബിലിറ്റിക്ക് വൻ മുന്നേറ്റം; 10,900 കോടി രൂപയുടെ പി.എം ഇ-ഡ്രൈവ് പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയില്‍ വൈദ്യുതി വാഹന മുന്നേറ്റത്തിന് തുടക്കം കുറിച്ച് പിഎം ഇ-ഡ്രൈവ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതിനായി 10,900 കോടി രൂപയുടെ പി.എം ഇലക്ട്രിക് ഡ്രൈവ് റെവല്യൂഷന്‍ ഇന്‍ ഇന്നൊവേറ്റീവ് വെഹിക്കിള്‍ എന്‍ഹാന്‍സ്മെന്റ് (പി.എം ഇ ഡ്രൈവ്) പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്.

പദ്ധതിപ്രകാരം രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) നിര്‍മിക്കുന്നതിനും ഉപയോഗിക്കുന്നതിനും സബ്സിഡിയും ഇന്‍സെന്റീവുകളും നല്‍കാനും വിവിധ വിഭാഗങ്ങളിലായി ഇലക്ട്രിക് മോഡലുകള്‍ നിര്‍മിക്കുക, പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക, വാഹന പരിശോധനാ ഏജന്‍സികളുടെ നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നത്.

രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനായി നേരത്തെ നടപ്പാക്കിയിരുന്ന ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) പദ്ധതികള്‍ക്ക് പകരമാണ് പുതിയ പി.എം ഇ-ഡ്രൈവ് പദ്ധതി.

Tags:    
News Summary - Electric mobility gets mega push in India, Modi govt approves Rs 10,900 crore PM E-DRIVE scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.