ബിഗോസിന്റെ പ്രീമിയം ഇ സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; റേഞ്ച്​ 85 കിലോമീറ്റർ

കൊച്ചി: സി12ഐ മാക്സിന് പിന്നാലെ ബിഗോസിന്റെ പ്രീമിയം ഇ സ്‌കൂട്ടറായ സി12ഐ ഇഎക്സ് ഇന്ത്യയില്‍ വിപണിയിലെത്തി. ബില്‍ഡ് ക്വാളിറ്റി, കംഫെര്‍ട്ട്, പെര്‍ഫോമന്‍സ്, സ്റ്റോറേജ് സ്പെയ്സ് എന്നിവക്ക്​ പ്രാധാന്യം നൽകിയാണ്​ പുതിയ സീരീസ് പുറത്തിറക്കിയിരിക്കുന്നത്​. 3 മണിക്കൂര്‍ കൊണ്ട് പൂർത്തിയാകുന്ന അതിവേഗ ചാര്‍ജിങ്​ ആണ് മറ്റൊരു പ്രത്യേകത. എ.ആര്‍.എ.ഐ സര്‍ട്ടിഫിക്കേഷന്‍ പ്രകാരം 85 കിലോമീറ്ററാണ് സി12ഐ ഇഎക്‌സിന്റെ റേഞ്ച്​.

ഐപി 67 റേറ്റഡ് വാട്ടര്‍പ്രൂഫും 2500 വാട്ട് റോട്ടറും ഉണ്ട്. കടുത്ത ചൂടിനെയും പൊടിക്കുമെതിരെ സംരക്ഷണം നല്‍കുന്ന ഇലക്ട്രിക്ക് മോട്ടോറും ബാറ്ററിയും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. സെപ്തംബര്‍ 19 വരെ പ്രാരംഭ വിലയായ 99,999 രൂപയില്‍ സി12ഐ ഇഎക്സ് ലഭ്യമാകും.


3 വര്‍ഷത്തെ വാറണ്ടിയും നൽകുന്നുണ്ട്​. ബിഗോസിന്റെ വെബ്സൈറ്റ് വഴിയും ഇന്ത്യയിലുടനീളമുള്ള 125 ഡീലര്‍ഷിപ്പ്​ വഴിയും വാഹനം ബുക്ക് ചെയ്യാം. 6197 രൂപ ഡൗണ്‍ പേയ്മെന്റിലും 2437 രൂപ ഇഎംഐയിലും സ്‌കൂട്ടര്‍ സ്വന്തമാക്കാം. സി12ഐ മാക്സിന് എക്സ് ഷോറൂം വില 1,26,153 രൂപയാണ്. ഏഴ് നിറഭേദങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാകും.

Tags:    
News Summary - BGauss BG C12i MAX Booking started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.