സീറ്റ് ബെൽറ്റ് തകരാർ; 11,000 ഗ്രാൻഡ് വിറ്റാരകൾ തിരിച്ചുവിളിച്ച് മാരുതി

2022 ഓഗസ്റ്റ് എട്ടിനും 2022 നവംബർ 15നും ഇടയിൽ നിർമിച്ച ഗ്രാൻഡ് വിറ്റാര എസ്‌.യു.വിയുടെ 11,000 യൂനിറ്റുകൾ മാരുതി സുസുകി തിരിച്ചുവിളിച്ചു. പിൻസീറ്റ് ബെൽറ്റ് മൗണ്ടിങ് ബ്രാക്കറ്റുകളിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചുവിളി. തകരാർ സൗജന്യമായി പരിഹരിച്ചുനൽകും. ഉപഭോക്താക്കളെ സർവ്വീസ് സെന്റുകളിൽ നിന്ന് നേരിട്ട് ബന്ധപ്പെടുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

നേരത്തേ ആറ് മോഡലുകളിലായി 17,362 യൂനിറ്റ് വാഹനങ്ങൾ മാരുതി തിരിച്ചുവിളിച്ചിരുന്നു. മാരുതിയുടെ എന്‍ട്രി ലെവല്‍ വാഹനമായ ആള്‍ട്ടോ കെ10, എസ്-പ്രെസോ, ഇക്കോ, ബലേനൊ, ബ്രെസ, ഗ്രാന്റ് വിറ്റാര എന്നീ വാഹനങ്ങളിലാണ് അന്ന് തകരാര്‍ കണ്ടെത്തിയത്.

2022 ഡിസംബര്‍ എട്ട് മുതല്‍ 2023 ജനുവരി 12 വരെയുള്ള കാലയളവില്‍ നിര്‍മിച്ചിട്ടുള്ള വാഹനങ്ങളിലെ എയര്‍ബാഗ് കണ്‍ട്രോള്‍ യൂനിറ്റിലായിരുന്നു തകരാർ. വളരെ ചുരുക്കമായി മാത്രമേ എയര്‍ബാഗ് കണ്‍ട്രോള്‍ സംവിധാനത്തിന് തകരാര്‍ സംഭവിക്കൂ. അതേസമയം, ഈ തകരാറുള്ള വാഹനത്തിന് അപകടമുണ്ടായാല്‍ എയര്‍ബാഗും സീറ്റ് ബെല്‍റ്റ് പ്രീടെന്‍ഷനറുകളും പ്രവര്‍ത്തിക്കില്ലെന്നാണ് വിലയിരുത്തലുകള്‍.

Tags:    
News Summary - Maruti Suzuki Grand Vitara recalled due to seat belt issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.