പുതിയ എസ്​.യു.വിയുമായി ടൊയോട്ട; ഹൈബ്രിഡ്​ കരുത്തുള്ള വാഹനത്തി​െൻറ പേര്​ ഫ്രണ്ട്​ലാൻഡർ

പുതിയ എസ്​.യു.വിയുടെ ടീസർ പുറത്തിറക്കി ടൊയോട്ട. ഫ്രണ്ട്​ലാൻഡർ എന്ന്​ പേരിട്ടിരിക്കുന്ന വാഹനത്തി​െൻറ ആഗോള അവതരണം ഉടൻ നടക്കും. അടുത്തിടെ പുറത്തിറക്കിയ കൊറോള ക്രോസ് എസ്‌.യു.വിയുടെ മറ്റൊരു പതിപ്പാണ്​ ഫ്രണ്ട്​ലാൻഡർ എന്നാണ്​ സൂചന. പുതിയ എസ്‌യുവി ആദ്യം ചൈനയിലാവും വിൽപ്പനക്ക്​ എത്തുക. ഒന്നിലധികം പെട്രോൾ-ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം വരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

ആഗോളതലത്തിൽ ജനപ്രിയമായ ആർ.എ.വി 4 എസ്​.യു.വിയ്ക്ക് താഴെയായിട്ടായിരിക്കും ടൊയോട്ടനിരയിൽ വാഹനം ഇടംപിടിക്കുക. ചൈനീസ് ബ്രാൻഡായ ജി.എ.സിയുടെ പങ്കാളിത്തത്തോടെയായിരിക്കും ടൊയോട്ട വാഹനം നിർമിക്കുക.

കൊറോള ക്രോസുമായി അഭേദ്യമായ ബന്ധം

നിലവിൽ ജപ്പാനിൽ വിൽക്കുന്ന കൊറോള ക്രോസുമായി ഡിസൈനും എഞ്ചിനുമെല്ലാം പങ്കിടുന്ന വാഹനമാണ്​ ഫ്രണ്ട്​ലാൻഡർ. ആസിയാൻ മാർക്കറ്റുകളിലും അമേരിക്കയിലും വിൽക്കുന്ന പതിപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ജപ്പാനിൽ വിൽക്കുന്ന കൊറോള ക്രോസിന് സവിശേഷമായൊരു സ്റ്റൈലിങ്​ ഉണ്ട്. ടൊയോട്ടയുടെ ടിഎൻജിഎ മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് ഫ്രണ്ട്‌ലാൻഡർ നിർമിച്ചിരിക്കുന്നത്. ഫ്രണ്ട്‌ലാൻഡർ, കൊറോള ക്രോസ് എസ്‌യുവികളുടെ സൈഡ് പ്രൊഫൈൽ ഏതാണ്ട് സമാനമാണ്. എന്നാൽ, ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ഗ്രിൽ, ബമ്പർ, നേരിയ മാറ്റം വരുത്തിയ പിൻ ബമ്പർ എന്നിവ വ്യത്യസ്​തമാണ്.

കൊറോള ക്രോസ്​

ഹൈബ്രിഡ് ടെക്നോടുകൂടിയ 1.8 ലിറ്റർ പെട്രോൾ എഞ്ചിൻ മാത്രമാണ് മിക്ക വേരിയൻറുകളിലും സ്റ്റാൻഡേർഡായി വരുന്നത്​. ഫോർവീൽ മോഡലും വിൽക്കുന്നുണ്ട്​. വാഹനം ഇന്ത്യയിലേക്ക് വരുമോ, എന്നായിരിക്കുംവരിക എന്ന ചോദ്യങ്ങൾ​ രാജ്യത്തെ ടൊയോട്ട ആരാധകർ ഉയർത്തിക്കഴിഞ്ഞു. നിലവിൽ ഫ്രണ്ട്‌ലാൻഡർ ഇടംകൈ ഡ്രൈവ് മോഡൽ മാത്രമാകും നിർമിക്കുക എന്നാണ്​ സൂചന​. എന്നാൽ കൊറോള ക്രോസ്​​ തായ്‌ലൻഡ് പോലുള്ള വിപണികളിൽ വലതു ഡ്രൈവ്​ മോഡലിലും വിൽക്കുന്നുണ്ട്​. എസ്‌യുവി ഉടൻ ഇന്ത്യയിലേക്ക് വരുമെന്ന്​ ടൊയോട്ടയും സ്​ഥിരീകരിച്ചിട്ടില്ല. തുടക്കത്തിൽ ടൊയോട്ടയുടെ ആഗോള ഹിറ്റായ ആർ.എ.വി 4 എസ്​.യു.വി ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്ക​െപ്പടുന്നുണ്ട്​. വാഹനം ഇന്ത്യയിൽ ടെസ്​റ്റ്​ ഡ്രൈവ്​ ചെയ്​തതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഫോർച്യൂണറി​െൻറ പുതിയൊരു വേരിയൻറുകൂടി ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്​ ടൊയോട്ട. 

Tags:    
News Summary - New Toyota Frontlander SUV teased ahead of global debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.