പുതിയ എസ്.യു.വിയുമായി ടൊയോട്ട; ഹൈബ്രിഡ് കരുത്തുള്ള വാഹനത്തിെൻറ പേര് ഫ്രണ്ട്‌ലാൻഡർ
text_fieldsപുതിയ എസ്.യു.വിയുടെ ടീസർ പുറത്തിറക്കി ടൊയോട്ട. ഫ്രണ്ട്‌ലാൻഡർ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിെൻറ ആഗോള അവതരണം ഉടൻ നടക്കും. അടുത്തിടെ പുറത്തിറക്കിയ കൊറോള ക്രോസ് എസ്.യു.വിയുടെ മറ്റൊരു പതിപ്പാണ് ഫ്രണ്ട്‌ലാൻഡർ എന്നാണ് സൂചന. പുതിയ എസ്‌യുവി ആദ്യം ചൈനയിലാവും വിൽപ്പനക്ക് എത്തുക. ഒന്നിലധികം പെട്രോൾ-ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോളതലത്തിൽ ജനപ്രിയമായ ആർ.എ.വി 4 എസ്.യു.വിയ്ക്ക് താഴെയായിട്ടായിരിക്കും ടൊയോട്ടനിരയിൽ വാഹനം ഇടംപിടിക്കുക. ചൈനീസ് ബ്രാൻഡായ ജി.എ.സിയുടെ പങ്കാളിത്തത്തോടെയായിരിക്കും ടൊയോട്ട വാഹനം നിർമിക്കുക.
കൊറോള ക്രോസുമായി അഭേദ്യമായ ബന്ധം
നിലവിൽ ജപ്പാനിൽ വിൽക്കുന്ന കൊറോള ക്രോസുമായി ഡിസൈനും എഞ്ചിനുമെല്ലാം പങ്കിടുന്ന വാഹനമാണ് ഫ്രണ്ട്‌ലാൻഡർ. ആസിയാൻ മാർക്കറ്റുകളിലും അമേരിക്കയിലും വിൽക്കുന്ന പതിപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ജപ്പാനിൽ വിൽക്കുന്ന കൊറോള ക്രോസിന് സവിശേഷമായൊരു സ്റ്റൈലിങ് ഉണ്ട്. ടൊയോട്ടയുടെ ടിഎൻജിഎ മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് ഫ്രണ്ട്‌ലാൻഡർ നിർമിച്ചിരിക്കുന്നത്. ഫ്രണ്ട്‌ലാൻഡർ, കൊറോള ക്രോസ് എസ്‌യുവികളുടെ സൈഡ് പ്രൊഫൈൽ ഏതാണ്ട് സമാനമാണ്. എന്നാൽ, ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ഗ്രിൽ, ബമ്പർ, നേരിയ മാറ്റം വരുത്തിയ പിൻ ബമ്പർ എന്നിവ വ്യത്യസ്തമാണ്.
ഹൈബ്രിഡ് ടെക്നോടുകൂടിയ 1.8 ലിറ്റർ പെട്രോൾ എഞ്ചിൻ മാത്രമാണ് മിക്ക വേരിയൻറുകളിലും സ്റ്റാൻഡേർഡായി വരുന്നത്. ഫോർവീൽ മോഡലും വിൽക്കുന്നുണ്ട്. വാഹനം ഇന്ത്യയിലേക്ക് വരുമോ, എന്നായിരിക്കുംവരിക എന്ന ചോദ്യങ്ങൾ രാജ്യത്തെ ടൊയോട്ട ആരാധകർ ഉയർത്തിക്കഴിഞ്ഞു. നിലവിൽ ഫ്രണ്ട്‌ലാൻഡർ ഇടംകൈ ഡ്രൈവ് മോഡൽ മാത്രമാകും നിർമിക്കുക എന്നാണ് സൂചന. എന്നാൽ കൊറോള ക്രോസ് തായ്‌ലൻഡ് പോലുള്ള വിപണികളിൽ വലതു ഡ്രൈവ് മോഡലിലും വിൽക്കുന്നുണ്ട്. എസ്‌യുവി ഉടൻ ഇന്ത്യയിലേക്ക് വരുമെന്ന് ടൊയോട്ടയും സ്ഥിരീകരിച്ചിട്ടില്ല. തുടക്കത്തിൽ ടൊയോട്ടയുടെ ആഗോള ഹിറ്റായ ആർ.എ.വി 4 എസ്.യു.വി ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കെപ്പടുന്നുണ്ട്. വാഹനം ഇന്ത്യയിൽ ടെസ്റ്റ് ഡ്രൈവ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഫോർച്യൂണറിെൻറ പുതിയൊരു വേരിയൻറുകൂടി ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടൊയോട്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.