ഹോളി ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് ഒല; 26,000 രൂപവരെ വിലക്കിഴിവിൽ വാഹനം സ്വന്തമാക്കാം
text_fieldsവെദ്യുത ഇരുചക്ര വാഹനങ്ങളിൽ വിപ്ലവം സൃഷ്ട്ടിച്ച ഇന്ത്യൻ കമ്പനിയാണ് ഒല ഇലക്ട്രിക്. 2018ൽ അവതരിപ്പിച്ച വൈദ്യുത വാഹനത്തിന് ഇന്നും ഡിമാൻഡ് ഏറെയാണ്. ഹോളി ഫ്ലാഷ് വിൽപ്പനയുടെ ഭാഗമായി ഇപ്പോൾ വമ്പൻ ഓഫറുകളാണ് ഒല പ്രഖ്യാപിച്ചിരിക്കുന്നത്.
ഹോളി ഫ്ലാഷ് വിൽപ്പനയിൽ ഒല എസ് 1 എയറിന് 26,750 രൂപയും എസ് 1 എക്സ്+ (ജെൻ 2) വിന് 22,000 രൂപയുമാണ് കമ്പനി വിലക്കിഴിവ് നൽകുന്നത്. കൂടാതെ ഏറ്റവും പുതിയ എസ് 1 വാഹനമുൾപ്പെടെ ജെൻ 2, ജെൻ 3 വാഹനങ്ങൾക്കും 25,000 രൂപവരെയുള്ള ഡിസ്‌കൗണ്ട് കമ്പനി നൽകുന്നുണ്ട്. 69,999 രൂപ മുതൽ 1,89,999 രൂപവരെയാണ് ഒല സെഗ്‌മെന്റിലെ വാഹനങ്ങളുടെ എക്സ് ഷോറൂം വില. ഒല എസ് 1 എയറിന്റെ പ്രാരംഭ വില 89,999 രൂപയും എസ് 1 എക്സ്+ (ജെൻ 2 ) 82,999 രൂപയുമാണ് എക്സ് ഷോറൂം വില.
ഈ ഓഫറുകൾ കൂടാതെ 10,500 രൂപയുടെ മറ്റ് ആനുകൂല്യങ്ങളും ഒല വാഹന ഉടമകൾക്ക് നൽകുന്നുണ്ട്. കൂടാതെ പുതിയ ഉപഭോക്താവിന് 2,999 രൂപ വിലവരുന്ന 'മൂവ് ഒ.എസ്+' അപ്‌ഡേഷൻ സൗജന്യമായും വാഹനത്തിന്റെ അധിക വാറന്റിയുടെ തുകയിൽ നേർ പകുതി ഡിസ്‌കൗണ്ടും ഒല നൽകുന്നു.
ജെൻ 3 ഫ്ലാഗ്ഷിപ് എസ് 1 പ്രൊ+, 5.3kWh സ്കൂട്ടറിന് 1,85,000 രൂപയും 4kWh ബാറ്ററി സ്കൂട്ടറിന് 1,59,999 രൂപയുമാണ് എക്സ് ഷോറൂം വില. ഒല എസ് 1 പ്രൊ 4kWh, 3 kWh എന്നി രണ്ട് ബാറ്ററി ഓപ്ഷനുകൾ ലഭ്യമാണ്. 1,54,999 രൂപയും 1,29,999 രൂപയുമാണ് എസ് 1 പ്രൊ സ്കൂട്ടറിന്റെ പ്രാരംഭ വില.
ഒല എസ് 1 എക്സ് 2kWh വാഹനത്തിന് 89,999 രൂപയും, 3kWh വാഹനത്തിന് 1,02,999 രൂപയും, 4kWh വാഹനത്തിന് 1,19,999 രൂപയുമാണ് എക്സ് ഷോറൂം വില. കൂടാതെ 4kWh ബാറ്ററി പാക്കുള്ള എസ് 1 എക്സ്+ വാഹനത്തിന് 1,24,999 രൂപയാണ് എക്സ് ഷോറൂം വില. ഒലയുടെ ഏറ്റവും പുതിയ ജെൻ 3 സ്‌കൂട്ടറുകൾക്ക് 1,49,999 രൂപയാണ് പ്രാരംഭ വില.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.