പലപ്പോഴും വാഹന ഉടമകൾ അവഗണിക്കുന്ന രേഖകളിൽ ഒന്നാണ് പുക പരിശോധനാ സർട്ടിഫിക്കറ്റ്. പലർക്കും തങ്ങളുടെ വാഹനങ്ങൾക്ക് എപ്പോഴാണ് പുക പരിശോധനാ സർട്ടിഫിക്കറ്റ് എടുക്കേണ്ടതെന്ന ധാരണയും ഉണ്ടാകില്ല. ഇതുസംബന്ധിച്ച പൂർണ വിവരങ്ങൾ എം.വി.ഡി സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
വാഹനങ്ങൾ എമിഷൻ നോംസിന്‍റെ അടിസ്ഥാനത്തിൽ പ്രധാനമായും ആറ് വിഭാത്തിൽപ്പെടുന്നു.
1. ഭാരത് സ്റ്റേജ് (BS) ന് മുമ്പ് ഉള്ളത്.
2. ഭാരത് സ്റ്റേജ് I (BS - I)
3. ഭാരത് സ്റ്റേജ് II (BS - II)
4. ഭാരത് സ്റ്റേജ് III (BS - III)
5. ഭാരത് സ്റ്റേജ് IV (BS - IV)
6. ഭാരത് സ്റ്റേജ് VI (BS - VI)
👉 ആദ്യ 4 വിഭാത്തിൽപ്പെട്ട എല്ലാ വാഹനങ്ങളുടെയും പി.യു.സി.സി യുടെ കാലാവധി 6 മാസമാണ്.
👉 BS IV വാഹനങ്ങളിൽ 2 വീലറിനും 3 വീലറിനും (പെട്രോൾ മാത്രം) 6 മാസം
👉 BS IV ൽപ്പെട്ട 3 വീലറും (ഡീസൽ ) കൂടാതെ മറ്റ് എല്ലാ വാഹനങ്ങൾക്കും 1 വർഷം
👉 BS VI ൽപ്പെട്ട എല്ലാ വാഹനങ്ങൾക്കും 1 വർഷം
കൺസ്ട്രക്ഷൻ വാഹനങ്ങൾ , എർത്ത് മൂവിംഗ് വാഹനങ്ങൾ മുതലായവ ഒഴികെ ഇപ്പോൾ വിൽക്കപ്പെടുന്ന എല്ലാ വാഹനങ്ങളും BS VI ആണ്.
ഏത് വാഹനത്തിനും registration date മുതൽ ഒരു വർഷം വരെ പി.യു.സി.സി ആവശ്യമില്ല - ഒരു വർഷത്തിനു ശേഷം നിശ്ചിത ഇടവേളകളിൽ പി.യു.സി.സി എടുക്കേണ്ടതാണ്.
Electric വാഹനങ്ങൾക്ക് പി.യു.സി.സി ബാധകമല്ല.
വിവരങ്ങൾക്ക് കടപ്പാട്: എം.വി.ഡി കേരള
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.