2013ൽ ഇന്ത്യയിൽ വിപണിയിലെത്തിയ ഹോണ്ടയുടെ മുൻനിര കാറാണ് ജാസ്. ആദ്യ ഘട്ടത്തിൽ ഉയർന്ന വില തിരിച്ചടിയായെങ്കിലും പിന്നീട് വിപണിയിൽ മികച്ച പ്രകടനം ജാസ് കാഴ്ച വെക്കുന്നതാണ് കണ്ടത്. പക്ഷേ പുതിയ കാലത്ത് ന്യൂ ജെനറേഷൻ താരങ്ങൾ ഒരുപാട് വാഹന വിപണിയിൽ ഉള്ളപ്പോൾ ജാസിനെ മാറ്റിയിറക്കാതെ തരമില്ലെന്ന തിരിച്ചറിവ് ഹോണ്ടക്കുണ്ട്. ഇപ്പോഴുള്ള ജാസിൽ ചെറിയ പരിഷ്കാരങ്ങൾ വരുത്തി മുഖം മിനുക്കി വാഹനത്തെ ലോകവിപണിയിൽ അവതരിപ്പിക്കുകയാണ് ഹോണ്ട.
ജാപ്പനീസ് വിപണിയിലാവും ജാസിെൻറ പരിഷ്കരിച്ച പതിപ്പ് ആദ്യം എത്തുക. വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പായി കാറിെൻറ ചിത്രങ്ങൾ കമ്പനി പുറത്ത് വിട്ടു. ഡിസൈനിൽ മാത്രമാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. എൻജിനുൾപ്പടെ മെക്കാനിക്കൽ മാറ്റങ്ങൾക്ക് ഹോണ്ട മുതിർന്നിട്ടില്ല.
സിവിക്കിനോട് ചെറുതല്ലാത്ത സാമ്യം പുലർത്തുന്നതാണ് പുതിയ ജാസിെൻറ ഡിസൈൻ. ഹെഡ്ലൈറ്റ് ഹോണ്ട ഒന്നുഅഴിച്ച് പണിതു. ഡേ ടൈം റണ്ണിങ് ലൈറ്റുകളോട് കൂടിയ ഹെഡ്ലൈറ്റിെൻറ ഡിസൈൻ മനോഹരമാണ്. ഫോഗ് ലാമ്പിന് ചുറ്റും ബ്ലാക്ക് ക്ലാഡിങ് കൂടി ഉൾപ്പെടുത്തിയപ്പോൾ മുൻവശത്തിന് കുറച്ച് കൂടി ഗാഭീര്യം കൈവന്നു. റിയർ വ്യൂ മിററുകളുടെ നിറവും കറുത്തതാണ്. വശങ്ങളിൽ മാറ്റങ്ങളില്ലെങ്കിലും പിൻവശത്ത് ഗ്രാഫിക്സ് ഡിസൈനിലാണ് ടെയിൽ ലാമ്പ്. ജാസിനെ ഒന്നുകൂടി സ്ലിമ്മാക്കിയാണ് ഹോണ്ടയുടെ ഡിസൈൻ സ്ട്രാറ്റജി.
ഹോണ്ടയുടെ 'ഡ്രെവർ അസിസ്റ്റ്' സിസ്റ്റവുമായാണ് കാർ വിപണിയിലെത്തുന്നത്. പെഡസ്ട്രിയൻ കോളിഷൻ, മിറ്റിഗേഷൻ സ്റ്റീയറിങ് സിസ്റ്റം, കോളീഷൻ മൈഗ്രേഷൻ ബ്രേക്കിങ് സിസ്റ്റം, ലേൻ കീപ്പിങ് അസിസ്റ്റ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസർ കംട്രോൾ, ട്രാഫിക് സൈൻ റെക്കഗനേഷൻ എന്നീ സുരക്ഷ സംവിധാനങ്ങളാണ് കാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻറീരിയറിൽ കാര്യമായ മാറ്റങ്ങളില്ലെങ്കിലും ബീജ് നിറത്തിലുള്ള സീറ്റ് അപ്ഹോൽസ്റ്ററിയുടെ ഡിസൈൻ മനോഹരമാണ്.
ആദ്യ തലമുറയുടെ അതേ എഞ്ചിനാണ് പുതിയ ജാസിലും. 1.2 ലിറ്റര്‍ െഎ.വിടെക് പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ െഎ.വിടെക് ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന് കരുത്തേകുക. പെട്രോള്‍ എഞ്ചിന് 89 ബി.എച്ചി.പി കരുത്തും 110 എന്‍എം ടോര്‍ക്കും നൽകുേമ്പാൾ ഡീസല്‍ പതിപ്പ് 99 ബി.എച്ച്.പി കരുത്തും 200 എന്‍.എം ടോര്‍ക്കും നൽകും. പെട്രോളിള്‍ 5 സ്പീഡ് മാനുവല്‍, സി.വി.ടി ട്രാന്‍സ്മിഷനാണ്. ഡീസല്‍ മോഡല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലാണ് ലഭ്യമാകുക.
ഇന്ത്യയിൽ ഹ്യുണ്ടായ് െഎ20, ഫോക്സ്വാഗൺ പോളോ, മാരുതി സുസുക്കി ബലേനോ എന്നിവയാണ് ജാസിെൻറ മുഖ്യ എതിരാളികൾ. പുതിയ ജാസിെൻറ വില സംബന്ധിച്ച വിവരങ്ങളൊന്നും ഒൗദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. എങ്കിലും ഏകദേശം 6.5 ലക്ഷം മുതൽ 9 ലക്ഷം വരെയാകും ഷോറും വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.