ബി.എസ് 6 വാഹനങ്ങളിലേക്ക് വൈകാതെ ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ് മാരുതി സുസുക്കി. ഇതിന് മുന്നോടിയായി മല ിനീകരണം കൂടുതലുള്ള ഡീസൽ എൻജിനുകൾ വാഹനങ്ങളിൽ നിന്ന് മാറ്റാനും മാരുതി നീക്കം തുടങ്ങിയിട്ടുണ്ട്. ഈ മാറ്റത്തിൻെറ ഭാഗമായാണ് മാരുതി സുസുക്കി കോംപാക്ട് എസ്.യു.വി ബ്രെസയുടെ പെട്രോൾ വകഭേദം ഡൽഹി ഓട്ടോ എക്സ്പോയിൽ പുറത്തിറക്കിയത്.
എർട്ടിഗയിലും സിയാസിലുമുള്ള 1.5 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാണ് ബ്രെസക്കും കരുത്ത് പകരുന്നത്. 105 ബി.എച്ച്.പിയാണ് പെട്രോൾ എൻജിനിൻെറ പരമാവധി കരുത്ത്. 138 എൻ.എമ്മാണ് പരമാവധി ടോർക്ക്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിലും നാല് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനിലും വാഹനം വിപണിയിലെത്തും. കൂടുതൽ ഇന്ധനക്ഷമത നൽകുന്ന സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജിയുമായിട്ടാണ് കാർ വിപണിയിലെത്തുക.
ഡിസൈൻ ഘടകങ്ങൾ നോക്കിയാൽ ഫോഗ്ലാമ്പിൻെറ വലുപ്പം മാരുതി കൂട്ടിയിട്ടുണ്ട്. ടേൺ ഇൻഡിക്കേറ്ററുകളുടെ സ്ഥാനം ഹെഡ്ലാമ്പുകൾക്കൊപ്പമാക്കിയിട്ടുണ്ട്. 7.0 ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റമാണ് ഇൻറീരിയറിലെ പ്രധാന സവിശേഷത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.