ലിമിറ്റഡ് എഡിഷൻ റോയൽ എൻഫീൽഡ് പെഗാസസ് ബൈക്കുകളുടെ ഫ്ലാഷ് സെയിലിന് മികച്ച പ്രതികരണം. ബൈക്കിെൻറ മുഴുവൻ യൂനിറ്റുകളും മൂന്ന് മിനുട്ടിനുള്ളിലാണ് വിറ്റുുപോയത്. 250 പെഗാസസ് യൂനിറ്റുകളാണ് റോയൽ എൻഫീൽഡ് വിൽപനക്കെത്തിച്ചത്. കമ്പനിയുടെ വെബ്സൈറ്റിൽ ഫ്ലാഷ് സെയിൽ തുടങ്ങിയ ഉടൻ തന്നെ യൂനിറ്റുകൾ മുഴുവൻ വിറ്റുപോവുകയായിരുന്നു.
നേരത്തെ പെഗാസസ് ബൈക്കുകൾ വാങ്ങാനായി ആളുകൾ കൂട്ടത്തോടെ എത്തിയതിനെ തുടർന്ന് കമ്പനിയുടെ വെബ്സൈറ്റ് തകർന്നിരുന്നു. തുടർന്ന് ബൈക്കിെൻറ വിൽപന താൽക്കാലികമായി റോയൽ എൻഫീൽഡ് നിർത്തിയിരുന്നു. പെഗാസസിെൻറ 1000 യൂനിറ്റുകളാണ് റോയൽ എൻഫീൽഡ് വിൽപനക്കായി എത്തിച്ചിരിക്കുന്നത്. ഇതിൽ 250 യൂനിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ വിൽക്കുക.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഫ്ലെയിങ് ഫ്ലി എന്ന മോേട്ടാർ സൈക്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റോയൽ എൻഫീൽഡ് പെഗാസസ് ബൈക്കുകളെ അണിയിച്ചൊരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.