ബംഗളൂരു: ബി.ബി.എം.പിയുടെ ഗ്രൗണ്ടിൽനിന്നും വൈദ്യുതാഘാതമേറ്റ് ബംഗളൂരുവിൽ 12കാരൻ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് വിദ്യാരണപ്യപുരയിലെ രാമചന്ദ്രപുരയിലെ ബി.ബി.എം.പിയുടെ ഗ്രൗണ്ടിലാണ് സംഭവം. രാമചന്ദ്രപുര സ്വദേശിയും അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ മണി (12) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ മറ്റു കുട്ടികൾക്കൊപ്പം ഗ്രൗണ്ടിൽ കളിക്കാൻ പോയതായിരുന്നു മണി.
ക്രിക്കറ്റ് കളിക്കുന്നതിനിടെ ഫീൽഡ് ചെയ്യുകയായിരുന്ന മണി ബോൾ എടുക്കാനായി പോയപ്പോഴായിരുന്നു അപകടം. ഗ്രൗണ്ടിന് സമീപത്തെ പഴയ ടോയ് ലെറ്റിന് സമീപത്തുണ്ടായിരുന്ന ബോൾ എടുക്കുന്നതിനിടെ പൊട്ടികിടക്കുകയായിരുന്ന വൈദ്യുത കമ്പിയിൽനിന്നും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ മണി മരിച്ചു. മറ്റു കുട്ടികൽ പേടിച്ച് അടുത്തേക്ക് പോകാത്തതിനാൽ മറ്റാർക്കും വൈദ്യുതാഘാതമേറ്റില്ല.
സംഭവത്തെതുടർന്ന് സ്ഥലത്ത് നൂറുകണക്കിന് പ്രദേശവാസികൾ പ്രതിഷേധവുമായെത്തി. വിദ്യാരണ്യപുര പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. സ്വകാര്യ കമ്പനിയിൽ ദിവസവേതന തൊഴിലാളികളാണ് മണിയുടെ മാതാപിതാക്കൾ. രക്ഷിതാക്കളുടെ പരാതി ലഭിച്ചശേഷം കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു. ടോയ് ലെറ്റ് കെട്ടിടത്തിൽ കുേറനാളായി വൈദ്യുത കമ്പി പൊട്ടികിടക്കുന്നുവെന്നും ഇത് നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെന്നുമാണ് പ്രദേശവാസികളുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.