ഗാന്ധിനഗർ: ഗുജറാത്തിലെ ബനസ്കന്ത ജില്ലയിൽ പടക്ക ഗോഡൗണിലുണ്ടായ സ്ഫോടനത്തിൽ 18 പേർ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 9.45ന് ദീസ പട്ടണത്തിനടുത്തുള്ള വ്യാവസായിക മേഖലയിലാണ് സംഭവം.
സ്ഫോടനത്തിൽ കെട്ടിടം നിലംപൊത്തിയതായി പൊലീസ് സൂപ്രണ്ട് അക്ഷയ് രാജ് മക്വാന പറഞ്ഞു. മധ്യപ്രദേശിൽ നിന്നുള്ള തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമാണ് കൊല്ലപ്പെട്ടത്. കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണതിനെത്തുടർന്നാണ് ഭൂരിഭാഗം പേരും മരിച്ചത്. പടക്കങ്ങൾ സൂക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു കെട്ടിടമെന്നും ഇവിടെ പടക്കം നിർമിച്ചത് സംബന്ധിച്ച് സൂചന ലഭിച്ചിട്ടില്ലെന്നും പൊലീസ് സൂപ്രണ്ട് കൂട്ടിച്ചേർത്തു.
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.