ആന്ധ്രക്ക് 13 പുതിയ ജില്ലകൾ കൂടി; ചരിത്രദിനമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ 13 പുതിയ ജില്ലകൾ കൂടി വരുന്നതോടെ ജില്ലകളുടെ എണ്ണം 26 ആകും. പുതിയ ജില്ലകൾ രൂപീകരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. 13 പുതിയ ജില്ലകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി തിങ്കളാഴ്ച നിർവഹിക്കും.

ഈ സുപ്രധാന ദിനത്തിൽ ആളുകൾക്ക് ഇടപഴകുന്നത് സാധ്യമാക്കുന്നതിന് മുഖ്യമന്ത്രി ജില്ലാ പോർട്ടലുകളും കൈപ്പുസ്തകങ്ങളും പുറത്തിറക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

ഓഫീസ് അലോട്ട്‌മെന്റ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രി ജഗൻ മോഹൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ജില്ലാ പുനഃസംഘടനാ കാര്യങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രി വിജയവാഡയിലെ ക്യാമ്പ് ഓഫീസിൽ അവലോകന യോഗം ചേർന്നു. നിലവിലുള്ള 13 ജില്ലകളെ 26 ആക്കി പുനഃസംഘടിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ വിജ്ഞാപനവും ഉടൻ പുറത്തിറക്കിയേക്കും.

Tags:    
News Summary - 13 New Districts In Andhra Tomorrow; "Momentous Day," Says Jagan Reddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.