കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ യുവതി വയറ്റില്‍ കണ്ടെത്തിയത് 1.5 കിലോ ആ ഭരണങ്ങളും 90 നാണയങ്ങളും. ബംഗാളിലെ ബിര്‍ബം ജില്ലയില്‍ ബുധനാഴ്ചയാണ് യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്.
മാല, മൂക്കുത്തി, കമ്മല്‍, വളകള്‍ , പാദസരങ്ങള്‍ തുടങ്ങിയ ആഭരണങ്ങളും നാണയങ്ങളുമാണ് 26-കാരിയായ യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തതെന്ന് രാംപുരഹട്ട് സര്‍ക്കാര്‍ മെഡിക്കൽ ആശുപത്രിയിലെ സര്‍ജന്‍ സിദ്ധാര്‍ത്ഥ് ബിസ്വാസ് പറഞ്ഞു.
അഞ്ച്,പത്ത് രൂപയുടെ നാണയങ്ങളാണ് യുവതി വിഴുങ്ങിയിരുന്നത്. ഇത്തരം 90 നാണയങ്ങളാണ് പുറത്തെടുത്തത്. ചെമ്പ്, വെള്ളി ആഭരണങ്ങൾക്കൊപ്പം സ്വർണം കൊണ്ടുള്ളതും വിഴുങ്ങിയിട്ടുണ്ട്.
മര്‍ഗ്രാം സ്വദേശിയായ യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി മാതാവ് പറഞ്ഞു. അടുത്ത കാലത്തായി വീട്ടില്‍ നിന്നും അയൽപക്കത്തിൽ നിന്നുമായി ആഭരണങ്ങള്‍ കാണാതായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചാല്‍ യുവതി കരച്ചില്‍ തുടങ്ങുമായിരുന്നെന്നും അമ്മ പറഞ്ഞു. ഇതേ തടര്‍ന്ന് യുവതിയെ രഹസ്യമായി നിരീക്ഷിച്ച ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഒരാഴ്ചയോളം നീണ്ടുനിന്ന നിരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് യുവതിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിദഗ്ധ ചികിത്സക്കായി യുവതിയെ ആശുപത്രിയിൽ കിടത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.