ന്യൂഡൽഹി: ക്രൈസ്തവർക്കും ക്രിസ്മസ് ദിനത്തിലെ പ്രാർഥനകൾക്കും ആഘോഷങ്ങൾക്കും നേരെ രാജ്യത്ത് വർധിച്ച അതിക്രമങ്ങൾ തടയാൻ അടിയന്തര നടപടി സീകരിക്കമെന്നാവശ്യപ്പെട്ട് 400ഓളം ക്രിസ്ത്യൻ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും 30 ചർച്ച് ഗ്രൂപ്പുകളും രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്ത് നൽകി.
ഈ ക്രിസ്മസ് കാലത്ത് മാത്രം ക്രിസ്ത്യാനികൾക്കുനേരെ 14 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. 2024ൽ 720ലധികം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മത ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമ സംഭവങ്ങളിൽ വേഗത്തിലും നിഷ്പക്ഷവുമായ അന്വേഷണം നടത്താൻ സർക്കാർ തയാറാവണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.