ന്യൂഡൽഹി: നികുതി വരുമാനങ്ങളിൽ കേന്ദ്ര, സംസ്ഥാന വിഹിതം എങ്ങനെയാകണമെന്ന് നിർണയിക്കുന്നതിന് ശിപാർശ സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട 15ാം ധനകാര്യ കമീഷെൻറ അന്തിമ റിപ്പോർട്ട് രാഷ്ട്രപതിക്ക് മുന്നിൽ. ചെയർമാൻ എൻ.കെ. സിങ്ങിെൻറ നേതൃത്വത്തിൽ കമീഷൻ അംഗങ്ങൾ തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൈമാറിയ റിപ്പോർട്ട്, സർക്കാർ മൂന്നു മാസത്തിനകം പാർലമെൻറിൽ വെക്കും.
2021 -22 മുതൽ 2025 -26 വരെ സാമ്പത്തിക വർഷത്തേക്കുള്ള ശിപാർശകളാണ് 15ാം ധന കമീഷേൻറത്. രാഷ്ട്രപതിക്ക് കൈമാറിയ റിപ്പോർട്ട് പാർലമെൻറിൽ നടപടി റിപ്പോർട്ട് അടക്കം സർക്കാർ സമർപ്പിക്കുന്നതു വരെ പരസ്യപ്പെടുത്താറില്ല. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി, ജി.എസ്.ടി വിഹിതം പങ്കുവെക്കുന്നതിൽ ഉടലെടുത്ത കേന്ദ്ര -സംസ്ഥാന തർക്കം എന്നിവക്കിടയിൽ ധനകമീഷന് ഇക്കാര്യത്തിലുള്ള നിലപാട് നിർണായകമാവും. കേന്ദ്രനിർദേശങ്ങൾ നടപ്പാക്കുന്നതിലെ മികവ് മുൻനിർത്തി സംസ്ഥാനങ്ങൾക്ക് പ്രേത്യക ആനുകൂല്യം നൽകുന്ന കാര്യത്തിലും കമീഷൻ നിർദേശം വെച്ചിട്ടുണ്ട്.
പ്രതിരോധം, ആഭ്യന്തര സുരക്ഷ എന്നിവക്ക് ബജറ്റ് എന്നതിനുപരി പ്രത്യേക നിധി രൂപവത്കരിക്കുന്ന കാര്യത്തിൽ സർക്കാർ കമീഷെൻറ അഭിപ്രായം തേടിയിട്ടുണ്ട്. കോവിഡ് കാലത്ത് പൊതുജനാരോഗ്യ മേഖലക്ക് കൂടുതൽ വിഭവം വകയിരുത്തേണ്ടതിെൻറ പ്രാധാന്യം ചർച്ചകളിൽ ഉയർന്നുവരുകയും ചെയ്തിരുന്നു. മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ 1.29 ശതമാനം മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഈ മേഖലക്ക് ഇന്ത്യ മാറ്റിവെച്ചത്.
ഇടക്കാല റിപ്പോർട്ടിൽ പറഞ്ഞതുപോലെ സംസ്ഥാനങ്ങൾക്ക് 41 ശതമാനം വിഹിതം കൈമാറണമെന്ന ശിപാർശയാണ് കമീഷൻ മുന്നോട്ടുവെച്ചിട്ടുള്ളതെന്നാണ് സൂചന. കഴിഞ്ഞ ധനകമീഷൻ സംസ്ഥാന വിഹിതം 10 ശതമാനം വർധിപ്പിച്ച് 42 ശതമാനമാക്കിയിരുന്നു. പുതിയ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു -കശ്മീരിനും ലഡാക്കിനുമായി ഒരു ശതമാനം നീക്കിവെക്കുന്നതുകൊണ്ടാണ് ഇത്.
നാലു വാല്യങ്ങളുള്ള റിപ്പോർട്ടാണ് കമീഷൻ രാഷ്ട്രപതിക്ക് കൈമാറിയത്. ഒന്നും രണ്ടും വാല്യങ്ങൾ പ്രധാന റിപ്പോർട്ടും അനുബന്ധ രേഖകളുമാണ്. കേന്ദ്രസർക്കാറിെൻറ ധനസ്ഥിതിയും വിനിയോഗവുമാണ് മൂന്നാം വാല്യത്തിൽ. സംസ്ഥാനങ്ങളുടെ സ്ഥിതിയും വിഭവ വിനിയോഗവുമാണ് അവസാന വാല്യത്തിലുള്ളത്. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുന്നതിനോട് അനുബന്ധിച്ച് ധനമന്ത്രിയാണ് ധനകമീഷൻ റിപ്പോർട്ട് പാർലമെൻറിൽ വെക്കുന്നത്.
എൻ.കെ. സിങ്ങിനു പുറമെ, കമീഷൻ അംഗങ്ങളായ അജയ് നാരായൺ ഝാ, അനൂപ് സിങ്, അശോക് ലാഹിരി, രമേശ് ചന്ദ്, മെംബർ സെക്രട്ടറി അരവിന്ദ് മേത്ത എന്നിവരും റിപ്പോർട്ട് കൈമാറാൻ രാഷ്ട്രപതിഭവനിൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.