ഝാർഖണ്ഡിൽ 16കാരിയെ ബലാത്സംഗത്തിനിരയാക്കി കുടുംബത്തിനു മുന്നിൽ ചുട്ടുകൊന്നു

​റാഞ്ചി: 16കാരിയെ ബലാത്സംഗം ചെയ്​ത ശേഷം കുടുംബത്തിനു ​മുന്നിലിട്ട്​ ചുട്ടുകൊന്നു. ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ രാജകുൻഡുവ ഗ്രാമത്തിലാണ്​ സംഭവം. കഴിഞ്ഞ ദിവസം കുടുംബം വിവാഹത്തിനു പോയ സമയത്ത്​ നാലു യുവാക്കൾ വീടിനകത്തുകയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം കൂട്ട മാനഭംഗത്തിനിരയാക്കുകയായിരുന്നു.

വെള്ളിയാഴ്​ച ചേർന്ന ഗ്രാമസഭയിൽ വിഷയം ചർച്ചക്കു വന്നതോടെ അരലക്ഷം രൂപ കുടുംബത്തിന്​ നൽകി വിഷയം ഒത്തുതീർക്കാൻ തീരുമാനമായി. ഇതിനു പിന്നാലെയാണ്​ യുവാക്കൾ വീട്ടിലെത്തി പെൺകുട്ടിയെ പുറത്തുവലിച്ചിട്ട്​ വീട്ടുകാർക്ക്​ മുന്നിൽ തീകൊളുത്തി കൊന്നത്​. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്​. ഇവർക്കായി പൊലീസ്​ അന്വേഷണം തുടരുകയാണ്​. 

Tags:    
News Summary - 16-Year-Old Girl Allegedly Gang-Raped, Burnt Alive In Jharkhand- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.