ലഖ്നോ: കാന്‍ഷിറാമിന്‍െറ 10ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ബി.എസ്.പി സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മൂന്നുപേര്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്.
ലഖ്നോവിലെ കാന്‍ഷിറാം സ്മാരക മൈതാനിയില്‍ നടന്ന റാലിയില്‍ അഞ്ചുലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന പ്രതീക്ഷയില്‍ വിപുല ഒരുക്കമാണ് പാര്‍ട്ടി നടത്തിയിരുന്നത്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രവര്‍ത്തകരെ എത്തിക്കാന്‍ 19 ട്രെയിനുകളും 500 ബസുകളും ആയിരക്കണക്കിന് കാറുകളും ഏര്‍പ്പെടുത്തിയിരുന്നു. ലക്ഷത്തിലേറെ പേരാണ് റാലിക്കത്തെിയത്. മൈതാനത്തിന്‍െറ കവാടത്തിലുള്ള ഗേറ്റിന്‍െറ പടിയില്‍ തിരക്കിനെതുടര്‍ന്ന് പ്രവര്‍ത്തകര്‍ കാല്‍തെറ്റി വീഴുകയായിരുന്നു. വീണവര്‍ക്കുമേല്‍ കൂടുതല്‍ പേര്‍ വീണതോടെ ശ്വാസം മുട്ടിയാണ് മൂന്നു പേരും മരിച്ചത്.
അപകടത്തെതുടര്‍ന്ന് ജനക്കൂട്ടം പരിഭ്രാന്തരായി ഓടിയതിനെതുടര്‍ന്നാണ് 22 പേര്‍ക്ക് പരിക്കേറ്റത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 2002ല്‍ ലക്നോക്കുസമീപം നടന്ന പാര്‍ട്ടി റാലിയില്‍ തിക്കിലും തിരക്കിലും 12 പ്രവര്‍ത്തകര്‍ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.