മുംബൈ: 2008 ലെ മാലെഗാവ് സ്ഫോടന കേസിൽ നിന്ന് സന്യാസിനി പ്രഞ്ജ സിങ് താക്കൂറിനെ ഒഴിവാക്കുന്നതിൽ എതിർപ്പില്ലെന്ന് എൻ.െഎ.എ ബോംെമ്പ ഹൈക്കോടതിയെ അറിയിച്ചു. സ്ഫോടനത്തിൽ തനിക്ക് ബന്ധമില്ലെന്നും അതിനാൽ കേസിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രഞ്ജ സിങ് നൽകിയ ഹരജിയിൽ വെള്ളിയാഴ്ച തങ്ങളുടെ നിലപാട് അറിയിക്കുകയായിരുന്നു എൻ.െഎ.എ.
2016 മെയിൽ എൻ.െഎ.എ സമർപ്പിച്ച അുനബന്ധ കുറ്റപത്രത്തിൽ പ്രഞജ സിങ് അടക്കം എ.ടി.എസ് കുറ്റംചാർത്തിയ ആറു പേർക്ക് എതിരെ തെളിവില്ലെന്ന് അവകാശപ്പെട്ടിരുന്നു. പ്രഞ്ജക്കെതിരെയുള്ള എ.ടി.എസിെൻറ കണ്ടെത്തലുകൾ വസ്തുതാപരമല്ലെന്നാണ് എൻ.െഎ.എ അനുബന്ധകുറ്റ പത്രത്തിൽ പറയുന്നത്.
തുടർന്ന് കേസിൽ നിന്ന് ഒഴിവാക്കാനാവശ്യപ്പെട്ട് പ്രഞജ വിചാരണ കോടതിയിൽ ഹരജി നൽകി. എന്നാൽ, എ.ടി.എസിെൻ കണ്ടെത്തലൊ എൻ.െഎ.എയുടെ കണ്ടെത്തലൊ ശരിയന്ന് വിചാരണ ശേഷം തീരുമാനിക്കാമെന്ന് പറഞ്ഞ് കോടതി ഹരജി തള്ളുകയായിരുന്നു. തുടർന്നാണ് പ്രഞജ ഹൈക്കോടതിയെ സമീപിക്കുന്നത്. ആദ്യം ജാമ്യ ഹരജിയാണ് നൽകിയത്. ഒരാഴ്ച മുമ്പാണ് പ്രഞജക്ക് ഹൈക്കോടതി ജാമ്യം നൽകിയത്. ഇതിനു പിന്നാലെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിയും നൽകി. എ.ടി.എസ് തനിക്കെതിരെ തെളിവുകൾ കെട്ടിച്ചമക്കുകയായിരുനനുവെന്ന് പ്രഞജ ഹരജിയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.