കീര്‍ത്തി ആസാദിന് പിന്തുണയുമായി ശത്രുഘ്നന്‍ സിന്‍ഹ

പാറ്റ്‌ന: ഡല്‍ഹി ക്രിക്കറ്റ് അസോസിയഷേന്‍ അഴിമതിക്കേസില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ രംഗത്തുവന്ന ബി.ജെ.പി എം.പി കീര്‍ത്തി ആസാദിന് പിന്തുണയുമായി ബോളിവുഡ് നടനും ബി.ജെ.പി എം.പിയുമായ ശത്രുഘ്നന്‍ സിന്‍ഹ.

അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന കീര്‍ത്തി ആസാദ് ഹീറോ ആണെന്നും പാര്‍ട്ടി അദ്ദേഹത്തിനെതിരെ നടപടിയെടുക്കരുതെന്നും ശത്രു ആവശ്യപ്പെട്ടു. ഐസക് ന്യൂട്ടന്റെ പ്രതിപ്രവര്‍ത്തന സിദ്ധാന്തം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭിന്നതകളില്‍ മുന്നോട്ട് പോകുന്ന പാര്‍ട്ടിയായി ബി.ജെ.പി മാറി. പ്രശ്‌നത്തെ നിയമപരമായല്ല, രാഷ്ട്രീയമായാണ് ജെയ്റ്റ്‌ലി നേരിടേണ്ടത്, പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ പോലെ എല്‍.കെ.അദ്വാനിയുടെ മാതൃകയില്‍ ആരോപണങ്ങളില്‍ അഗ്‌നിശുദ്ധി തെളിയിച്ച് തിരിച്ചു വരുകയാണ് വേണ്ടതെന്നും ശത്രുഘ്നന്‍ അഭിപ്രായപ്പെട്ടു. ഹവാല കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് എല്‍.കെ.അദ്വാനി രാജിവെച്ചിരുന്നു. ഏറെക്കാലമായി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്നയാളാണ് ശത്രുഘ്നന്‍ സിന്‍ഹ.


ജെയ്റ്റ്‌ലി നാണമില്ലാത്തവനാണെന്നും നൂറോളം ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉണ്ടെന്നും പ്രമുഖ അഭിഭാഷകന്‍ രാംജത് മലാനി അഭിപ്രായപ്പെട്ടു. ഹവാല കേസില്‍ അദ്വാനി ജയിച്ചത് താന്‍ അദ്ദേഹത്തിന്റെ അഭിഭാഷകനായിരുന്നത് കൊണ്ടാണെന്നും ഇപ്പോള്‍ കെജ്രിവാളിനെതിരായ കേസില്‍ ജെയ്റ്റ്‌ലി പ്രോസിക്യൂട്ട് ചെയ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ജെയ്റ്റ്‌ലി സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ കെജ്രിവാളിനു വേണ്ടി ഹാജാരാകുന്നത് രാംജത് മലാനിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.