സാധനക്ക് അന്ത്യാഞ്ജലി


മുംബൈ: വെള്ളിയാഴ്ച അന്തരിച്ച പ്രമുഖ ബോളിവുഡ് നായിക സാധന ശിവദാസാനിക്ക് അന്ത്യാഞ്ജലി. ഹിന്ദി സിനിമാ രംഗത്തെ പ്രമുഖരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ ശനിയാഴ്ച ഉച്ചക്ക്  മുംബൈയിലെ ഒഷിവാര വൈദ്യുതി ശ്മശാനത്തില്‍ സാധനയുടെ മൃതദേഹം സംസ്കരിച്ചു. വെള്ളിയാഴ്ച രാവിലെ മുംബൈ ഹിന്ദുജ ആശുപത്രിയിലായിരുന്നു 74കാരിയായ സാധനയുടെ അന്ത്യം.
അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. 1960-70 കാലഘട്ടത്തില്‍ ഹിന്ദിയിലെ പ്രമുഖ നടിമാരില്‍ ഒരാളായിരുന്നു സാധന ശിവദാസാനി. ലൗ ഉന്‍ സിംല, ഹം ദോനോ, അര്‍സൂ എന്നിവയാണ് സാധനയുടെ പ്രമുഖ ചിത്രങ്ങള്‍. പാകിസ്താനിലെ കറാച്ചിയില്‍ ജനിച്ച സാധനക്ക് ഏഴു വയസ്സുള്ളപ്പോള്‍ വിഭജനകാലത്ത് കുടുംബം മുംബൈയിലേക്ക് മാറുകയായിരുന്നു. 1955ല്‍ രാജ്കപൂര്‍ ചിത്രമായ ശ്രീ 420ല്‍ ബാലനടിയായാണ് സാധന അഭിനയരംഗത്തേക്ക് കടന്നുവന്നത്.
സിന്ധി സിനിമയായ അബാനയിലാണ് നായികയായി അരങ്ങേറ്റം. 1995ല്‍ അന്തരിച്ച സംവിധായകന്‍ രാംകൃഷ്ണ നയ്യാറാണ് ഭര്‍ത്താവ്. ഒരു ദത്തു മകളുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.