ചെന്നൈ: ബീപ് ഗാനത്തിന്‍െറ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെന്ന് ആരോപണം നേരിടുന്ന നടന്‍ ചിമ്പുവും സംഗീത സംവിധായകന്‍ അനിരുദ്ധും മാപ്പുപറയണമെന്ന് നടികര്‍ സംഘം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ് ബീപ് ഗാനം. അത് അപലപനീയമാണ്. ബീപ് ഗാനം ആരാണ് സമൂഹമാധ്യമങ്ങളില്‍ ഇട്ടതെന്ന് കണ്ടത്തൊനിരിക്കെ അതിലെ വാക്കുകള്‍ അപകീര്‍ത്തികരമാണെന്നും നടികര്‍ സംഘം വിലയിരുത്തി. ബീപ് ഗാന വിവാദത്തിന്‍െറ പശ്ചാത്തലത്തില്‍ ചേര്‍ന്ന സംഘം ഭാരവാഹികളുടെ യോഗത്തിലാണ് ചര്‍ച്ച നടന്നത്. വിഷയത്തില്‍ ചിമ്പുവുമായും പിതാവ് ടി. രാജേന്ദറുമായും സംസാരിച്ചെന്നും പ്രസിഡന്‍റ് നാസര്‍ അറിയിച്ചു.
ബീപ് ഗാന വിഷയത്തില്‍ എതിര്‍പക്ഷത്തുള്ള രാധിക ശരത്കുമാര്‍ നടികര്‍ സംഘത്തിനെതിരെ രംഗത്തത്തെിയിരുന്നു. കലാകാരന്മാരെ വഞ്ചിക്കുകയാണ് നടികര്‍ സംഘം ചെയ്യുന്നതെന്നായിരുന്നു ആരോപണം. ഇതിനെതിരെ രാധികക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.