മുംബൈ: ഷീന ബോറ കേസില്‍ പ്രതികളായ ഇന്ദ്രാണി മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി അടുത്ത 20 വരെ നീട്ടി. ജയിലില്‍വെച്ച് പ്രതികളെ ചോദ്യംചെയ്യാന്‍ കോടതി സി.ബി.ഐക്ക് അനുമതിയും നല്‍കി. അടുത്ത 17 വരെ സി.ബി.ഐക്ക് പ്രതികളെ ചോദ്യംചെയ്യാം.
ഇന്ദ്രാണിയുടെ ശബ്ദസാമ്പിള്‍ സ്വീകരിക്കാനുണ്ടെന്നും കണ്ടെടുത്ത രേഖകളുമായി ബന്ധപ്പെട്ട് ഇന്ദ്രാണിയെയും സഞ്ജീവ് ഖന്നയെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സി.ബി.ഐ അഭിഭാഷക കോടതിയില്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് മജിസ്ട്രേറ്റ് ആര്‍.വി അഡോണ്‍ 17 വരെ സമയം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.