ഛോട്ടാരാജൻെറ അറസ്റ്റ്: ഷക്കീൽ അഹ്മദിൻെറ ട്വീറ്റ് വിവാദമായി

ന്യൂഡൽഹി: അധോലോക നായകൻ ഛോട്ടാരാജൻ, ഉൾഫയുടെ അനൂപ് ചെട്ടിയ എന്നിവരുടെ അറസ്റ്റിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ഷക്കീൽ അഹ്മദ് നടത്തിയ പ്രസ്താവന വിവാദമായി. ഛോട്ടാരാജൻ, അനൂപ് ചെട്ടിയ എന്നിവർ മുസ് ലിംകളല്ലാത്തത് ഭാഗ്യമായി എന്നായിരുന്നു ഷക്കീൽ അഹ്മദിൻെറ പോസ്റ്റ്.

'ഛോട്ടാ രാജനും അനൂപ് ചെട്ടിയയും മുസ് ലിംകളല്ലാത്തതിന് നന്ദി. അവർ മുസ് ലിംകളായിരുന്നെങ്കിൽ മോദി സർക്കാറിൻെറ സമീപനം വേറെയാകുമായിരുന്നു' ഷക്കീൽ അഹ്മദ് ട്വിറ്ററിൽ പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ ഷക്കീൽ വിശദീകരണവുമായി രംഗത്തുവന്നു. തീവ്രവാദത്തിൻെറ കാര്യത്തിൽ ബി.ജെ.പി സർക്കാറിൻെറ ഇരട്ടനയം വ്യക്തമാക്കാനാണ് ഇങ്ങനെയൊരു പരമാർശം നടത്തിയതെന്ന് അദ്ദേഹം വിശദീകരണം നൽകി. അവർ മുസ് ലിംകളായിരുന്നെങ്കിൽ കോൺഗ്രസ് നേതൃത്വം നൽകിയ യു.പി.എ സർക്കാർ അവരെ അറസ്റ്റ് ചെയ്ത് രാജ്യത്തേക്കെത്തിച്ചിട്ടില്ലെന്ന ആരോപണം കേൾക്കേണ്ടിവരുമായിരുന്നു. കോൺഗ്രസ് അങ്ങനെ ചെയ്തത് മുസ് ലിം വോട്ടുകൾ നേടാനാണ് എന്ന കുറ്റവും അവർ കോൺഗ്രസിന് ചാർത്തി തരുമായിരുന്നു. ഇതാണ് പറയാൻ ശ്രമിച്ചതെന്നും ഷക്കീൽ അഹ്മദ് പറഞ്ഞു.

അതേസമയം ഇതിനെതിരെ ബി.ജെ.പി രംഗത്തുവന്നു. ഈ ആരോപണം വർഗീയപരമായി രാജ്യത്തെ വിഭജിക്കാൻ പോന്നതാണെന്ന് ബി.ജെ.പി പറഞ്ഞു. കോൺഗ്രസിൻെറ മുതിർന്ന നേതാവായ ഷക്കീൽ അഹ്മദ് മോശം പ്രസ്താവനയാണ് നടത്തിയതെന്നും ബി.ജെ.പി വക്താവ് സംബിത് പാത്ര വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.