മുംബൈ: പത്താന്‍കോട്ട് വ്യോമതാവളത്തിലെ ഭീകരാക്രമണത്തിന്‍െറ സൂത്രധാരരെന്ന് കരുതുന്ന ജയ്ശ് മുഹമ്മദ് നേതാക്കളായ മസ്ഊദ് അസ്ഹര്‍, സഹോദരന്‍ റഊഫ് എന്നിവര്‍ക്ക് പഞ്ചാബിലെ മോഹാലിയിലുള്ള എന്‍.ഐ.എ കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഇവരെ അറസ്റ്റ് ചെയ്യാന്‍ ഇന്ത്യ ഒൗപചാരികമായി പാകിസ്താനോട് ആവശ്യപ്പെട്ടു.
കാഷിഫ് ജാന്‍, ഷാഹിദ് ലത്തീഫ് എന്നിവര്‍ക്കെതിരെയും അറസ്റ്റ് വാറന്‍റുണ്ട്. ഇന്ത്യയുമായുള്ള ചര്‍ച്ച നിര്‍ത്തിവെച്ചതായും അസ്ഹറിനെ ചോദ്യംചെയ്യാന്‍ പാകിസ്താനിലേക്ക് വരാന്‍ എന്‍.ഐ.എയെ അനുവദിക്കുകയില്ളെന്നും പാകിസ്താന്‍ സ്ഥാനപതി അബ്ദുല്‍ ബാസിത് പ്രഖ്യാപിച്ചതിന് അടുത്ത ദിവസമാണ് അറസറ്റ് വാറന്‍റ്.
യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ മസ്ഊദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ വാദത്തിന് അറസ്റ്റ് വാറന്‍റ് ബലമേകും. അസ്ഹറിനെതിരെ വേണ്ടത്ര തെളിവില്ളെന്നാണ് പാകിസ്താന്‍ ആവര്‍ത്തിച്ച് പറയുന്നത്. യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കം ചൈനയെ കൂട്ടുപിടിച്ച് പാകിസ്താന്‍ പരാജയപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.