പത്താന്‍കോട്ട് ഭീകരാക്രമണം : പാകിസ്താനില്‍നിന്ന് രേഖാമൂലം ഉറപ്പുവാങ്ങാന്‍ ആലോചന

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘത്തിന്‍െറ പാക് സന്ദര്‍ശനം സംബന്ധിച്ച് പാകിസ്താനില്‍നിന്ന് രേഖാമൂലം ഉറപ്പുവാങ്ങാന്‍ കേന്ദ്രസര്‍ക്കാറിന്‍െറ ആലോചന. ഇതേക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിദേശമന്ത്രാലയവുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം.
കഴിഞ്ഞദിവസം, പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് എന്‍.ഐ.എ സന്ദര്‍ശനത്തിന് അനുമതി നല്‍കുന്നത് പരിഗണിക്കുമെന്ന് ഒരു വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന്, അന്വേഷണത്തിന് പാകിസ്താനില്‍ പോകാന്‍ തയാറാണെന്ന് എന്‍.ഐ.എയും വ്യക്തമാക്കിയതോടെയാണ് ആഭ്യന്തര മന്ത്രാലയം ഇതിനായുള്ള നടപടികള്‍ ആരംഭിച്ചത്.
എന്‍.ഐ.എ സംഘം ഉടന്‍ പാകിസ്താനിലത്തെുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പ്രസ്താവിച്ചു.
അതിനിടെ, പത്താന്‍കോട്ട് ആക്രമണത്തില്‍ പാക് സംഘടനയായ ജയ്ശെ മുഹമ്മദിന്‍െറ പങ്കിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു. സംഘടന തലവന്‍ മസ്ഊദ് അസ്ഹര്‍, സഹോദരന്‍ അബ്ദുല്‍ റഊഫ് എന്നിവര്‍ക്കുപുറമെ, പാക് പൗരന്മാരായ കാസിഫ് ജാന്‍, ശാഹിദ് ലത്തീഫ് എന്നിവരുടെ പങ്കും വ്യക്തമായിട്ടുണ്ട്.
അതേസമയം, ഭീകരാക്രമണത്തിന് ഇന്ത്യയില്‍നിന്നുള്ള തീവ്രവാദി സംഘടനകളുടെയോ വ്യക്തികളുടെയോ സഹായം ഇവര്‍ക്ക് ലഭിച്ചിട്ടില്ളെന്നാണ് എന്‍.ഐ.എ പറയുന്നത്. ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പാക് സംഘം മാര്‍ച്ച് അവസാനവാരം ഇന്ത്യയിലത്തെിയിരുന്നു.
 സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ എന്‍.ഐ.എക്ക് പാക് സന്ദര്‍ശനത്തിന് അനുമതി നല്‍കുന്നതിനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍, പിന്നീട് അത്തരമൊരു ധാരണയില്ളെന്ന് ചൂണ്ടിക്കാട്ടി എന്‍.ഐ.എയെ പ്രവേശിപ്പിക്കില്ളെന്ന് പാകിസ്താന്‍ വ്യക്തമാക്കിയതോടെയാണ് അന്വേഷണം അനിശ്ചിതത്വത്തിലായത്. പിന്നീട്, സര്‍താജ് അസീസിന്‍െറ പ്രസ്താവനയോടെ പാക് സന്ദര്‍ശനം വീണ്ടും ജീവന്‍വെക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.