ന്യൂഡൽഹി: ജമ്മു കശ്മീരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനാ ചട്ടങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് പ്രശ്നം ശാശ്വതമായി പരിഹരിക്കണം. ഇതിന് എല്ലാ പാർട്ടികളും ഒരുമിച്ച് നീങ്ങണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കശ്മീരിൽ നിലിനിൽക്കുന്ന സ്ഥിതിയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘർഷങ്ങളിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംഘർഷങ്ങളിൽ ജീവൻ നഷ്ടമായവരും രാജ്യത്തിെൻറ ഭാഗം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത് അസ്വസ്ഥതപ്പെടുത്തുന്നതാണ്. സംഘർഷങ്ങൾക്ക് ചര്‍ച്ചകളിലുടെ സമാധാനപരമായ പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജൂലൈ എട്ടിന് ഹിസ്ബുൽ മുജാഹിദീന്‍ കമാൻഡർ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടർന്നാണ് കശ്മീരില്‍ സംഘര്‍ഷം തുടങ്ങിയത്.
അതേസമയം കശ്മീര്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് സുപ്രീംകോടതിയും വ്യക്തമാക്കി. ജുഡീഷ്യല്‍ ഇടപെടലുകള്‍ കൊണ്ട് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കശ്മീര്‍ സംഘര്‍ഷം സംബന്ധിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.