ന്യൂഡല്‍ഹി: ഗാന്ധി വധത്തില്‍ ആര്‍.എസ്.എസ് എന്ന സംഘടനക്കെതിരെ ആക്ഷേപം ഉന്നയിച്ചിട്ടില്ളെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. മഹാത്മ ഗാന്ധിയുടെ വധത്തിന് പിന്നില്‍ ആര്‍.എസ്.എസ് അനുകൂലികളായ ആളുകളുണ്ടെന്നാണ് പറഞ്ഞതെന്നും ഒരു സംഘടന എന്ന നിലയില്‍ ആര്‍.എസ്.എസിനെതിരെ ആക്ഷേപമുന്നയിച്ചിട്ടില്ളെന്നും രാഹുലിന്‍െറ അഭിഭാഷകന്‍ അഡ്വ. കപില്‍ സിബല്‍ വാദിച്ചു. ഇക്കാര്യം ബോംബെ ഹൈകോടതിയെ അറിയിച്ചതാണെന്നും കപില്‍ ചൂണ്ടിക്കാട്ടി.
രാഹുലിന്‍െറ നിലപാട് രേഖപ്പെടുത്തിയ ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍.എഫ്. നരിമാന്‍ എന്നിവരുടെ ബെഞ്ച് ഹരജി തീര്‍പ്പാക്കാന്‍ കേസ് സെപ്റ്റംബര്‍ ഒന്നിലേക്ക് മാറ്റി. അന്ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ തീരുമാനം അറിയിക്കണമെന്ന് കോടതി പരാതിക്കാരനോട് ആവശ്യപ്പെട്ടു. പരാതിക്കാരന്‍ തീരുമാനം അറിയിച്ചില്ളെങ്കില്‍ സെപ്റ്റംബര്‍ ഒന്നിന് കോടതി സ്വന്തം നിലക്ക് തീരുമാനമെടും. രാഹുലിനെതിരെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷ് കുണ്ടെ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാന്‍ ഭിവാന്‍ഡി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. അപകീര്‍ത്തികേസിനായുള്ള ആ ഉത്തരവിനെതിരായ ഹരജിയിലാണ് സിബല്‍ ഈ വാദമുയര്‍ത്തിയത്. സ്വകാര്യ ഹരജി പരിഗണിച്ച് പൊലീസ് അന്വേഷണം നടത്താനും കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചതിലൂടെ ജുഡീഷ്യല്‍ നടപടി തകിടം മറിച്ചെന്ന് കഴിഞ്ഞതവണ വാദം നടക്കുന്നതിനിടയില്‍ സുപ്രീംകോടതി വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍.എസ്.എസ് എന്ന സംഘടനക്കെതിരെ താന്‍ ആക്ഷേപം ഉന്നയിച്ചിട്ടില്ളെന്ന് രാഹുല്‍ നിലപാടെടുത്തത്.
മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന പ്രസ്താവന നടത്തിയതിന് ക്ഷമാപണം നടത്തി മാനനഷ്ടക്കേസ് ഒഴിവാക്കാനുള്ള സുപ്രീംകോടതിയുടെ ഉപദേശം രാഹുല്‍ തള്ളിയിരുന്നു. ഇതിനെതുടര്‍ന്നാണ് ആര്‍.എസ്.എസുകാരന്‍െറ മാനനഷ്ടക്കേസില്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കാന്‍ രാഹുല്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആര്‍.എസ്.എസിനെതിരെ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയെ വിളിച്ചുവരുത്താന്‍ വിചാരണ കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, പി.സി. പന്ത് എന്നിവരടങ്ങുന്ന ബെഞ്ച് ക്ഷമാപണം നടത്തി കേസില്‍നിന്ന് ഒഴിവാകാന്‍ ഉപദേശിച്ചത്. എന്നാല്‍, രാഹുല്‍ ഗാന്ധി മാപ്പപേക്ഷക്ക് തയാറല്ളെന്ന് കപില്‍ സിബല്‍ സുപ്രീംകോടതിയെ അറിയിച്ചു. രാഹുലിനെതിരായ മാനനഷ്ടക്കേസ് ബാലിശമാണെന്ന് തെളിയിക്കുന്ന തെളിവുകളും സുപ്രീംകോടതി ഉത്തരവുകളും തന്‍െറ പക്കലുണ്ടെന്നും സിബല്‍ ബോധിപ്പിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മഹാത്മ ഗാന്ധി വധവുമായി ബന്ധപ്പെട്ട് രാഹുല്‍ പരാമര്‍ശം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.