ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യമായി വിമർശിക്കരുെതന്ന് ആർ.എസ്.എസ് സർ സംഘ്ചാലക് മോഹൻ ഭാഗവത്. സംഘ്പരിവാർ സംഘടനകളിലെ ഭാരവാഹികളുടെ യോഗത്തിലാണ് ഭാഗവത് ഇത്തരത്തിൽ നിർദേശം നൽകിയത്. ഉത്തരാഖണ്ഡിലെയും ഉത്തർ പ്രദേശിലെയും തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരും ഭാരവാഹികളുമടക്കം 236 പേരാണ് യോഗത്തിൽ പെങ്കടുത്തത്.
കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ മുതിർന്ന ആർ.എസ്.എസ് നേതാക്കൾ, വി.എച്ച്.പി, ബജ്റംങ്ദൾ എന്നിവയുൾപ്പെടെ 33 സംഘ്പരിവാർ സംഘടനകളാണ് യോഗത്തിൽ പെങ്കടുത്തത്. ഇരുസംസ്ഥാനങ്ങളിലും അടുത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.