ഉസൈൻ ബോൾട്ടിന്‍റെ കരുത്തിന്‍റെ രഹസ്യം ബീഫ് തീറ്റയെന്ന് ബി.ജെ.പി നേതാവ്

ന്യൂഡൽഹി: ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന്‍റെ കരുത്തിന്‍റെ രഹസ്യം ബീഫ്തീററയാണെന്ന് ദലിത് ആക്ടിവിസ്റ്റും ബി.ജെ.പി നേതാവുമായ ഉദിത് രാജ്. പ്രസ്താവന വിവാദമായതോടെ താൻ ഉദ്ദേശിച്ചത് ബോൾട്ടിന്‍റെ അർപ്പണ മനോഭാവത്തെയാണെന്ന് പറഞ്ഞ് ലോക്സഭ എം.പിയായ ഉദിത് രാജ് തലയൂരി.

പാവപ്പെട്ടനായ ജമൈക്കൻ സ്പ്രിന്‍റർ ഉസൈൻ ബോൾട്ടിനോട് ബീഫ് കഴികകാൻ നിർദേശിച്ചത് കോച്ചായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന് ഒൻപത് സ്വർണമെഡലുകൾ നേടാനായത്. എന്നായിരുന്നു ഉദിത് രാജിന്‍റെ ട്വീറ്റ്.

സംഭവം വിവാദമായതോടെ ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ ഉദിത് രാജ് നിലപാട് തിരുത്തി.

ഇന്ത്യക്ക് മെഡലുകൾ ലഭിക്കാത്തതിന് കാരണം സൗകര്യങ്ങളില്ലാത്തതാണെന്ന് വിമർശമുണ്ട്. എന്നാൽ സൗകര്യങ്ങളല്ല, അർപ്പണമാണ് പ്രധാനം എന്ന് പറയാൻ ശ്രമിക്കുകയായിരുന്നു താൻ. പാവപ്പെട്ടനായിട്ടും ബോൾട്ട് കാണിച്ച അർപ്പണ മനോഭാവത്തെക്കുറിച്ചാണ് താൻ പറഞ്ഞത്. കോച്ചിന്‍റെ നിർദേശം അനുസരിച്ച് ബോൾട്ട് ബീഫ് കഴിച്ചു. അങ്ങനെ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിച്ച ബോൾട്ടിന് ധാരാളം സ്വർണമെഡലുകൾ നേടനായി.-ഉദിത് രാജ് പറഞ്ഞു.

വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ ബീഫ് കഴിക്കരുതെന്ന് ബി.ജെ.പി പറഞ്ഞിട്ടില്ലെന്നും ഈ പ്രചരണം പാർട്ടിയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും ഉദിത് രാജ് വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.