ന്യൂദല്‍ഹി: ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഭക്ഷിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്‍െറ നയ രൂപീകരണത്തില്‍ പ്രധാന പങ്കു വഹിക്കുന്ന അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു. സാമ്പത്തിക നയ രൂപീകരണത്തില്‍ പ്രധാനമന്ത്രിക്ക് ഉപദേശം നല്‍കുന്ന നീതി ആയോഗിന്‍െറ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് അമിതാഭ് കാന്ത്. ജനങ്ങള്‍ക്ക് ഇഷ്ടം ബീഫാണെങ്കില്‍ അത് കഴിക്കാന്‍ അവരെ അനുവദിക്കുകയാണ് വേണ്ടത്. ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം പോലെ ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യവും നല്‍കണമെന്ന് അമിതാഛ് കാന്ത് എന്‍.ഡി.ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്‍.ഡി.ടി.വിയുടെ 2015ലെ മികച്ച അഡ്മിനിസ്ട്രേറ്റര്‍ അവാര്‍ഡ് അമിതാഭ് കാന്തിനാണ്.
ഞാന്‍ കേരള കേഡറില്‍ പെട്ട ഐ.എസുകാരനാണ്,കേരളത്തില്‍ എന്‍െറ അയല്‍വാസികളായിരുന്നത് ഒരു ബ്രാഹ്ണനും നായരുമായിരുന്നു. ഇരുവരും ബീഫ് കഴിക്കാറുണ്ടായിരുന്നുവെന്ന് കോഴിക്കോട് ജില്ലാ കലക്ടറായി ജോലി ചെയ്ത അമിതാഭ് കാന്ത് വ്യക്തമാക്കി. എല്ലാവര്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ളത് സംസാരിക്കാന്‍ അനുവാദമുണ്ട്. അതേസമയം, ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍റ് അംബാസിഡറായിരിക്കെ അമീര്‍ ഖാന്‍ അത്തരത്തില്‍ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നുവെന്ന് അമിതാഭ് കാന്ത് സൂചിപ്പിച്ചു. ഇന്ത്യയില്‍ അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്നും രാജ്യം വിടുന്നതിനെ കുറിച്ച് തന്‍െറ ഭാര്യ കിരണ്‍ പോലും ചോദിച്ചു തുടങ്ങിയെന്നുമായിരുന്നു അമീര്‍ഖാന്‍െറ പ്രസ്താവന. അമീര്‍ഖാന്‍െറ പ്രസ്താവനയെ അമിതാഭ് കാന്ത് നേരത്തെ വിമര്‍ശിച്ചിരുന്നു. ഏതൊന്നിന്‍െറ ബ്രാന്‍്റ് അംബാസിഡറായാണോ അമീര്‍ ഖാന്‍ പ്രവര്‍ത്തിക്കുന്നത്, അതിന്‍െറ ബ്രാന്‍്റ് അദ്ദേഹം തകര്‍ത്തുവെന്നായിരുന്നു അമിതാഭ് കാന്തിന്‍െറ വിമര്‍ശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.