പാകിസ്താന് എഫ്-16 വിമാനങ്ങൾ; അമേരിക്കൻ തീരുമാനത്തിൽ ഇന്ത്യക്ക് അതൃപ്തി

ന്യൂഡൽഹി: പാകിസ്താന് എഫ് 16 യുദ്ധ വിമാനങ്ങൾ നൽകാനുള്ള അമേരിക്കൻ തീരുമാനത്തിൽ ഇന്ത്യക്ക് അതൃപ്തി. ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ഇന്ത്യയുടെ പ്രതിഷേധം ട്വിറ്ററിൽ രേഖപ്പെടുത്തി. നിരാശപ്പെടുത്തുന്ന തീരുമാനമാണ് അമേരിക്കയുടേത്. ഈ ആയുധങ്ങൾ തീവ്രവാദത്തെ പ്രതിരോധിക്കാനായി  പാകിസ്താന് ഉപയോഗപ്പെടുത്താമെന്ന അമേരിക്കൻ നിലപാടിനോട് വിയോജിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇത്രയും വർഷത്തെ അനുഭവങ്ങൾ തെളിയിക്കുന്നത് അതാണ്. അമേരിക്കൻ തീരുമാനത്തിലെ അതൃപ്തി ഇന്ത്യ യു.എസ് അംബാസഡറെ അറിയിക്കും.

പാകിസ്താന് എട്ട് എഫ് 16 യുദ്ധ വിമാനങ്ങൾ നൽകാനുള്ള ഒബാമ ഭരണകൂടത്തിൻെറ തീരുമാനം വെള്ളിയാഴ്ച അമേരിക്കൻ കോൺഗ്രസിനെ അറിയിച്ചിരുന്നു. 700 മില്യൻ ഡോളറിനാണ് പാകിസ്താൻ വിമാനങ്ങൾ സ്വന്തമാക്കുന്നത്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.