ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച ഫെബ്രുവരിയില്‍ നടന്നേക്കില്ളെന്ന് സൂചന. പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭീകരന്‍ മസൂദ് അസ്ഹറിനും ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനുമെതിരെ പാകിസ്താന്‍ കൃത്യമായ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാകാതെ സെക്രട്ടറിതല ചര്‍ച്ചക്കുള്ള തീയതികളിലേക്ക് കടക്കേണ്ടെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചു.
അതേസമയം, പരസ്പരബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്‍െറ ഭാഗമായി ഇരുരാജ്യങ്ങളിലെയും സെക്രട്ടറിമാരും സുരക്ഷാ ഉപദേഷ്ടാക്കളും പരസ്പരം ബന്ധപ്പെടുന്നുണ്ട്. ജനുവരി 15ന് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച ഇസ്ലാമാബാദില്‍ നടക്കാനിരിക്കെയാണ് ജനുവരി രണ്ടിന് പാക് ഭീകരര്‍ പത്താന്‍കോട്ട് വ്യോമസേനാതാവളം ആക്രമിക്കുന്നത്. ഇതോടെ ചര്‍ച്ച വഴിമുട്ടി. ഭീകരവാദം പൂര്‍ണമായി അവസാനിപ്പിക്കാന്‍ എല്ലാനടപടികളും സ്വീകരിക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് തുടര്‍ന്ന് വ്യക്തമാക്കിയിരുന്നു. തീയതികള്‍ ഇന്ത്യ നിര്‍ദേശിക്കുന്നതിന് തങ്ങള്‍ കാത്തിരിക്കുകയാണെന്നും തീരുമാനമെടുക്കേണ്ടത് ഇന്ത്യയാണെന്നും പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും നേരത്തെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.