പെട്രോളിന് 32 പൈസ കുറച്ചു; ഡീസലിന് 28 പൈസ കൂട്ടി

ന്യൂഡല്‍ഹി: ആഗോള വിപണിയിലെ വിലയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് പെട്രോളിന് 32 പൈസ കുറച്ചു. അതേസമയം, ഡീസലിന് 28 പൈസ കൂട്ടി. പുതുക്കിയ വില ബുധനാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വന്നു. ഫെബ്രുവരി ഒന്നിന് പെട്രോളിന് നാല് പൈസയും ഡീസലിന് മൂന്ന് പൈസയും കുറച്ചിരുന്നു. അതിന് മുന്‍പ് പെട്രോളിന് ഒരു രൂപയും ഡീസലിന് 1.50ഉം തിരുവ വര്‍ധിപ്പിച്ചു. ആഗോളവിപണിയിലെ വിലക്കുറവിന്‍െറ യഥാര്‍ഥ ഗുണം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ നാമമാത്രമായ തുക മാത്രമാണ് കുറക്കുന്നത്. ഒരുവര്‍ഷത്തിനിടെ തിരുവ ഇനത്തില്‍ മാത്രം പത്ത് രൂപയിലേറെ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനാലാണ് ഇന്ധനവിലയില്‍ കാര്യമായ കുറവുണ്ടാകാത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.